തിരുവനന്തപുരം: വിവാദ സ്വര്‍ണ കള്ളക്കടത്തുകാരനായ ഫയാസും സംസ്‌ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഒന്നിച്ചു നില്‍ക്കുന്ന ചിത്രം കൈരളി-പീപ്പിള്‍ ചാനല്‍ പുറത്തുവിട്ടു. ഗള്‍ഫില്‍ ഒരു ചടങ്ങില്‍ എം.എം. ഹസനും രമേശ് ചെന്നിത്തലയും മറ്റും ഫയാസിനൊപ്പം നില്‍ക്കുന്നതാണു ചിത്രം.
ചിത്രം വ്യാജമാണെന്നു കോണ്‍ഗ്രസ് നേതാവ് ടി. ശരത്‌ചന്ദ്ര പ്രസാദ് ചാനല്‍ ചര്‍ച്ചയില്‍ വ്യക്‌തമാക്കി.
ചിത്രം വ്യാജമാണെന്നു കോണ്‍ഗ്രസ് നേതാവ് ടി. ശരത്‌ചന്ദ്ര പ്രസാദ് ചാനല്‍ ചര്‍ച്ചയില്‍ വ്യക്‌തമാക്കി.
ഫയാസും രമേശുമായുള്ള ബന്ധം വെളിപ്പെടുത്തുന്നതാണ് ഈ ചിത്രമെന്നു പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്‌ണന്‍ ചാനല്‍ ചര്‍ച്ചയില്‍ ആരോപിച്ചു. ടി.പി. ചന്ദ്രശേഖരന്‍ വധം സംബന്ധിച്ച സി.ബി.ഐ. അന്വേഷണത്തിന്റെ പരിധിയില്‍ ഇതും ഉള്‍പ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഗള്‍ഫില്‍ ചെന്നാല്‍ പൊതുസ്‌ഥലത്തുവച്ചുപോലും മലയാളികള്‍ ഒപ്പംനിന്നു പടമെടുക്കാറുണ്ടെന്നു രമേശ് ചെന്നിത്തല പ്രതികരിച്ചു. ഇതില്‍ കവിഞ്ഞൊരു ബന്ധവും ഫയാസുമായി ഇല്ല, വ്യക്‌തിപരമായി ഫയാസിനെ അറിയുകയുമില്ല - അദ്ദേഹം പറഞ്ഞു.
No comments:
Post a Comment