പരപ്പനങ്ങാടി: യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇടി മുഹമ്മദ് ബഷീറിനെ അപകീര്‍ത്തിപ്പെടുത്തുന്ന നോട്ടീസ് വിതരണം ചെയ്തുവെന്ന മുസ്ലീംലീഗിന്റെ പരാതിയില്‍ പരപ്പനങ്ങാടി പാലത്തിങ്ങല്‍ സ്വദേശി വിപി മൊയ്തീന്‍കുട്ടിയെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. പ്രതികരണവേദി യുടെ പേരില്‍ ഇറങ്ങിയ നോട്ടീസ് വിതരണം ചെയ്തതിനാണ് കേസെടുത്തിരിക്കുന്നത്..
മൊയ്തീന്‍കുട്ടിയെ അറസ്റ്റ് ചെയ്തത് അന്വേഷിക്കാന്‍ സ്‌റ്റേഷനിലെത്തിയ മൂന്ന് പേര്‍ എസ്‌ഐയെുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി എന്നപേരില്‍ മറ്റ് മൂന്ന് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പിവി ഇക്ബാല്‍(30), സികെ സക്കീര്‍(32) ഷംസുദ്ധീ്ന്‍(25) എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ഇതിനിടെ തന്റെ മകനെ പോലീസ് കസ്റ്റഡിയിലെടുത്തെന്നറിഞ്ഞ് സ്റ്റേഷനിലെത്തിയ ഐഎന്‍എല്‍ പഞ്ചായത്ത് പ്രസിഡന്റും മുന്‍പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത് അംഗവുമായ പിവി ബാവയെ എസ്‌ഐ പിടച്ചുതള്ളിയെന്നും തെറി പറഞ്ഞതിലും പ്രതിഷേധിച്ച് എസ്‌ഐക്കെതിരെ നടപടിയെടുക്കണമെന്നാവിശ്യപ്പെട്ട് എല്‍ഡിഎഫ് തെരഞ്ഞുടുപ്പ് കമ്മിറ്റി രംഗത്ത്. പരപ്പനങ്ങാടി എസ് ഐയെ ബഹിഷ്‌കരിക്കാനും എല്‍ഡിഎഫ് , ഐഎന്‍എല്‍ പഞ്ചായത്ത് കമ്മറ്റികള്‍ തീരുമാനിച്ചിട്ടുണ്ട്.

No comments:
Post a Comment