ന്യൂഡല്‍ഹി: മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന്റെ അന്തിമപട്ടികയില്‍ മലയാളത്തില്‍ നിന്ന് സുരാജ് വെഞ്ഞാറമ്മൂടും. ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത പേരറിയാത്തവര്‍ എന്ന സിനിമയിലെ അഭിനയത്തിനാണ് സുരാജിനെ പരിഗണിക്കുന്നത്.
ഹിന്ദി താരം രാജ്കുമാര്‍ യാദവിനൊപ്പമാണ് സുരാജിന്റെ പേര് പരിഗണിക്കുന്നത്. പുരസ്‌കാരങ്ങള്‍ വൈകിട്ട് നാല് മണിക്ക് പ്രഖ്യാപിക്കും. പുതുനിരയുടെ പരീക്ഷണങ്ങളെ അംഗീകരിച്ചുകൊണ്ടുള്ള പുരസ്‌കാരപ്രഖ്യാപനമാകും ഇത്തവണയെന്ന് സൂചന.
മനുഷ്യാവകാശ പ്രവര്‍ത്തകനായ ഷഹീദ് അസ്മിയുടെ ജീവിതം പറഞ്ഞ ഷാഹിദ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് രാജ് കുമാര്‍ യാദവ് അന്തിമ പട്ടികയിലെത്തിയത്. ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ ഹിന്ദിയില്‍ നിന്ന് പരിഗണിക്കപ്പെട്ടപ്പോള്‍ മലയാളത്തില്‍ നിന്ന് 6 ചിത്രങ്ങളാണ് അന്തിമപട്ടികയിലുള്ളത്.
സ്വപാനം, ആര്‍ടിസ്റ്റ്, 24 നോര്‍ത് കാതം, പേരറിയാത്തവര്‍, എന്നിവ അവസാന റൗണ്ടിലെത്തി. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം 24 നോര്‍ത് കാതം നേടുമെന്നാണ് അറിയുന്നത്. മികച്ച പരിസ്ഥിതിവിഭാഗത്തിലുള്ള ചിത്രത്തിനുള്ള പുരസ്‌കാരം പേരറിയാത്തവനെന്ന് സൂചന. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ദ ലയേഴ്‌സ് ഡയസും പുരസ്‌കാരപരിഗണനയിലുണ്ട്.
No comments:
Post a Comment