ദുബൈ: കാസര്‍കോട്ടെ 'ചെക്കന്‍ ഷാഹിദ് പാടി 'മാഹിയിലെ പെണ്ണുങ്ങള്‍ ഹിറ്റാക്കിയ പാട്ട് കടല്‍കടന്നു നൈജീരിയയിലേക്ക്. ദുബായ് സന്ദര്‍ശനത്തിനെത്തിയ നൈജീരിയയിലെ ഇമോ സ്വദേശി ജോണ്‍ ബോസ്‌കോ എന്ന ഗായകനാണ് അണങ്കൂര്‍ത്തെ പുള്ളറെ കണ്ടിനാ.. കടക്ക് പുള്ളറെ കണ്ടിനാ…എന്ന പാട്ട് സ്വന്തം നാട്ടിലെത്തിച്ച് ആല്‍ബമായി പുറത്തിറക്കാന്‍ ഒരുങ്ങുന്നത്.
ദേര നായിഫിലെ വ്യാപാര സ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന കാസര്‍കോട് സ്വദേശികളായ യുവാക്കളുമായുള്ള ചങ്ങാത്തമാണ് ജോണ്‍ ബോസ്‌കോയ്ക്ക് ഈ പാട്ട് കേള്‍ക്കാന്‍ അവസരമൊരുക്കിയത്. രാത്രി ജോലി കഴിഞ്ഞാല്‍ നായിഫിലെ ഒഴിഞ്ഞ സ്ഥലങ്ങളിലിരുന്ന് എല്ലാവരും ചേര്‍ന്നു പാട്ടുപാടി നൃത്തംചെയ്തു. സ്വന്തം ഭാഷയില്‍ എഴുതിയെടുത്താണ് ജോണ്‍ കാസര്‍കോട്ടെ പാട്ട് ഹൃദ്യസ്ഥമാക്കിയത്.
ഈ പാട്ടിന് തന്റെ നാടിന്റെ സംഗീതവുമായി വളരെയേറെ സമാനത തോന്നുന്നതായി ഇദ്ദേഹം പറയുന്നു. പാട്ടിന്റെ താളത്തിനാണ് സമാനത കൂടുതല്‍. നൈജീരിയന്‍ ഗാനശൈലിയുമായി പൊരുത്തപ്പെടുന്നതിനാല്‍ അവിടെയും ഹിറ്റാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യയെയും ഹിന്ദി ഗാനങ്ങളെയും ഏറെ ഇഷ്ടപ്പെടുന്ന ഈ യുവഗായകന് ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇന്ത്യ സന്ദര്‍ശിക്കണമെന്നാണ് ആഗ്രഹം.

No comments:
Post a Comment