മഞ്ചേശ്വരം: വേനല്‍ച്ചൂടിന്റെ കാഠിന്യത്തെ വകവെക്കാതെ മഞ്ചേശ്വരത്ത് സിദ്ദിഖിന്റെ പര്യടനം. നുളുനാടിന്റെ മണ്ണും മനസ്സുമറിഞ്ഞ് വോട്ടര്‍മാരെ നേരില്‍കാണാനുള്ള ഓട്ടമായിരുന്നു തിങ്കളാഴ്ച. രാവിലെ മഞ്ചേശ്വരത്തെ മുക്കാരിക്കണ്ടത്തുനിന്നും ആരംഭിച്ച പര്യടനത്തിന്റെ പര്യവസാനം കുറിക്കുമ്പോള്‍ നേരം സന്ധ്യ മയങ്ങിയിരുന്നു.
മണ്ഡലത്തിലെ പ്രധാനനേതാക്കളെല്ലാവരും കൂടെത്തന്നെയുണ്ടായിരുന്നു. നിശ്ചയിച്ച സമയം പിന്നിട്ടിട്ടും പ്രതീക്ഷിച്ച സ്ഥലത്തെത്താന്‍ നന്നേ വിയര്‍പ്പൊഴുക്കേണ്ടിവന്നിരുന്നു. പെര്‍ള, കജംപാടി, കാട്ടുകുക്കെ, അട്ക്കസ്ഥല, അഡ്യനടുക്ക, മുളിഗദ്ദെ, ബായാര്‍ സൊസൈറ്റി, ലാല്‍ബാഗ്, ചേവാര്‍, ധര്‍മ്മത്തടുക്ക, കയ്യാര്‍, കണ്ണാടിപ്പാറ, മൊഗര്‍, മൊര്‍ത്തണ്ണ, പാവൂര്‍ പോസ്റ്റ് ഓഫീസ്, കെദംപാടി, മഞ്ചേശ്വരം റയില്‍വേ സ്റ്റേഷന്‍, ഹൊസബെട്ടു, ബങ്കര മഞ്ചേശ്വരം, ഗുഡ്ഡഗേരി, ഹൊസങ്കടി, കടമ്പാര്‍ സ്‌കൂള്‍, മുസ്സോളി, ഉപ്പള ഗേറ്റ്, പച്ചിലമ്പാറ, ഉപ്പള, നയാബസാര്‍, പെരിങ്കടി, മള്ളങ്കൈ, ഷിറിയ, മുട്ടം, ഒളയ, ആരിക്കാടി ജംങ്ഷന്‍, കുമ്പള, ആരിക്കാടി കടവത്ത്, ബംബ്രാണ, ഊജാര്‍, ബായിക്കട്ട, കളത്തൂര്‍, പേരാല്‍ കണ്ണൂര്‍ എന്നിവിടങ്ങളിലെ പ്രചരണയോഗങ്ങള്‍ മഹാസമ്മേളങ്ങളായിരുന്നു.
നൂറുകണക്കിന് യുവാക്കള്‍ ഇരുചക്രവാഹനവുമായി ഒപ്പംകൂടിയപ്പോള്‍ ആവേശം ഇരട്ടിയായിരുന്നു.
No comments:
Post a Comment