ഉദുമ: യൂത്ത് ലീഗ് ശാഖ സെക്രട്ടറിയുടെ വീടിന് നേരെ അക്രമം.കിടന്നുറങ്ങുകയായിരുന്ന രണ്ട് കുട്ടികളുടെ ശരീരത്തില്‍ ജനല്‍ ഗ്ലാസ്സ് തുളച്ചു കയറി പരിക്കേററു.
കോട്ടപ്പറ ശാഖ മുസ്‌ലിം യൂത്ത് ലീഗ് സെക്രട്ടറി അബ്ദുല്‍ഖാദറിന്റെ വീടിന് നേരെയാണ് തിങ്കളാഴ്ച രാത്രി 12 മണിയോടെ അക്രമമുണ്ടായത്. അക്രമത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ലീഗ് കേന്ദ്രങ്ങള്‍ ആരോപിച്ചു.
വീടിന്റെ മുഴുവന്‍ ജനല്‍ ഗ്ലാസ്സുകളും അടിച്ചു തകര്‍ത്തിട്ടുണ്ട്. തകര്‍ന്ന ജനല്‍ ഗ്ലാസ്സുകള്‍ വീണ് അബ്ദുല്‍ഖാദറിന്റെ സഹോദരന്‍ റൗഫിന്റെ മക്കളായ മുഹമ്മദ് യാസീന്‍ (7), സൈന്‍ അബ്ദുല്ല (രണ്ടര) എന്നിവര്‍ക്ക് പരിക്കേററു.
ബേക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ബേക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
No comments:
Post a Comment