Latest News

തെരഞ്ഞെടുപ്പ് പ്രചാരണ സമാപനം: നിയമലംഘിച്ചാല്‍ കര്‍ശന നടപടി

കാസര്‍കോട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസമായ ചൊവ്വാഴ്ച വൈകീട്ട് ആറ് മണിക്ക് ശേഷം യാതൊരുവിധ ജാഥകളോ, സമ്മേളനങ്ങളോ, പൊതുപരിപാടികളോ നടത്തരുതെന്ന് ജില്ലാ പോലീസ് മോധാവി തോംസണ്‍ ജോസ് അറിയിച്ചു. 

ഉച്ചഭാഷിണി ഉപയോഗിച്ചുളള പ്രചാരണവും 6 മണിക്ക് ശേഷം നടത്തുവാന്‍ പാടില്ല. ഇരുചക്രവാഹനറാലി കര്‍ശനായി നിരോധിച്ചിട്ടുണ്ട്. വലിയ മുളം കമ്പുകളില്‍ പാര്‍ട്ടികളുടെ പതാകകള്‍ കെട്ടി സുരക്ഷാ ഭീഷണി ഉണ്ടാക്കുന്ന തരത്തിലുളള വാഹന റാലികളും നിരോധിച്ചു. 

തുറന്ന ലോറികള്‍ ടെമ്പോപിക്ക്-അപ്പ് വാഹനങ്ങളില്‍ പ്രകടനത്തിന് എത്തുന്നത് കര്‍ശനമായും നിരോധിച്ചു. അത്തരം വാഹനങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നിയമപ്രകാരം പെര്‍മിറ്റ് ലംഘനത്തിന് കേസ് രജിസ്റ്റര്‍ ചെയ്യും. പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വ്യക്തിഹത്യപരമായ പ്രസംഗങ്ങള്‍ എന്നിവ ഒഴിവാക്കേണ്ടതാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കും. 

പ്രചാരണ സമാപനമായ ദിവസമായ ചൊവ്വാഴ്ച 6 മണിക്ക് ശേഷം കവലകളിലോ, ജങ്ഷനുകളിലോ സംഘം ചേര്‍ന്ന് നില്‍ക്കരുത്. ഇത്തരത്തില്‍ സംഘം ചേരുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും. പ്രചാരണസമാപനത്തോടനുബന്ധിച്ച് വാഹനഗതാഗത തടസങ്ങള്‍ സൃഷ്ടിക്കരുത്. ഇത്തരം നടപടികളുണ്ടായാല്‍ സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടുയുളളവര്‍ നിയമനടപടികള്‍ക്ക വിധേയമായിരിക്കും. 

പോലീസ് സ്റ്റേഷനുകളില്‍ വിളിച്ച് ചേര്‍ത്ത യോഗത്തിന്റെ അടിസ്ഥാനത്തില്‍ നിശ്ചയിക്കപ്പെട്ട സ്ഥലത്തും സമയത്തും സമാപന യോഗസമ്മേളനങ്ങളും നടത്തേണ്ടതാണ്. പരിപാടിയില്‍ സമയക്ലിപ്തത കര്‍ശനമായും പാലിക്കണം. ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുളളതിനാല്‍ പ്രകടനങ്ങള്‍ നേര്‍ക്ക് നേര്‍ വരുന്നത് നിരോധിച്ചിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.