Latest News

എസ്.എസ്.എല്‍.സി പരീക്ഷാ ഫലം ബുധനാഴ്ച

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷയുടെ ഫലം ബുധനാഴ്ച മൂന്നു മണിക്ക് പ്രഖ്യാപിക്കും. മൂല്യനിര്‍ണയം ശനിയാഴ്ച കഴിഞ്ഞിരുന്നു. ഈ വര്‍ഷം തിരഞ്ഞെടുപ്പ് മൂലം കൂടുതല്‍ അവധി ദിനം വന്നതിനാല്‍ കൂടുതല്‍ അധ്യാപകരെ നിയോഗിച്ചും കൂടുതല്‍ സമയം ഉപയോഗപ്പെടുത്തിയുമാണ് ഫലപ്രഖ്യാപനം യഥാസമയം നടത്തുന്നത്.

54 ക്യാമ്പുകളിലായി 13000 -ഓളം അധ്യാപകരാണ് മൂല്യനിര്‍ണയത്തിനുള്ളത്. തിരഞ്ഞെടുപ്പ് ക്ലാസ്സിനും പോളിങ്ങിനും പോയവര്‍ക്ക് ഈ സമയത്തിന് ആനുപാതികമായി കൂടുതല്‍ സമയം ക്യാമ്പില്‍ ചെലവഴിക്കേണ്ടിവന്നു. മൂല്യനിര്‍ണയകേന്ദ്രങ്ങളില്‍ നിന്ന് മാര്‍ക്ക് അപ് ലോഡ് ചെയ്യുകയാണ്. മോഡറേഷന്‍ ഇക്കുറിയും ഉണ്ടാകില്ല. 2005 ന് ശേഷം മോഡറേഷന്‍ നല്‍കാറില്ല.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.