Latest News

താനൂരില്‍ ഇടതു സ്ഥാനാര്‍ത്ഥിയുടെ ‘റോഡ് ഷോ’യ്ക്ക് നേരെ കല്ലേറ് 3 പേര്‍ക്ക് പരിക്ക്

മലപ്പുറം: പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ ഇടതുമുന്നണി സ്വതന്ത്രസ്ഥാനാര്‍ത്ഥി വി അബ്ദുറഹ്മാന്റെ തീരദേശമേഖലിയിലൂടെയുള്ള ‘റോഡ് ഷോ’യ്ക്ക് നേരെ കല്ലേറ് കല്ലേറില്‍ മുന്ന് പേര്‍ക്ക് പരിക്കേറ്റു. താനൂര് പണ്ടാരകടപ്പുറത്ത് വെച്ച് തിങ്കളാഴ്ച വൈകീട്ട് ആറു മണിയോടെയാണ് സംഭവം.

പരപ്പനങ്ങാടിയില്‍ നിന്നാരംഭിച്ച സ്ഥാനാര്‍ത്ഥി കൂടി പങ്കെടുത്ത തീരദേശ റോഡ് ഷോ താനൂര്‍ ബ്ലോക്കിന് പടിഞ്ഞാറു വശത്ത് തീരദേശ മേഖലയിലേക്ക് പ്രവേശിച്ച ഉടനെയായിരുന്നു സഘര്‍ഷങ്ങള്‍ക്ക് തുടക്കം ചില പ്രചരണ വാഹനങ്ങളുടെ നേരേയും കല്ലേറുണ്ടുയി. ഒരു പ്രചരണവാഹനത്തില്‍ ഘടിപ്പിച്ച സ്ഥാനാര്‍ത്ഥിയുടെ ചിഹ്നം നശിപ്പക്കുകയും ചെയ്തിട്ടുണ്ട്.

ഇതിനിടെ സ്ഥലത്തേക്കെത്തിയ സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്ന സിപിഎം നേതാക്കളായ കൂട്ടായി ബഷീര്‍, എടപ്പയില്‍ ജയന്‍ എ്ന്നിവര്‍ക്ക് നേരേയും കയ്യേറ്റശ്രമമുണ്ടായി.

കല്ലേറില്‍ തലക്ക് പരിക്കേറ്റ ഇടതുമുന്നണി പ്രവര്‍ത്തകനായ ഒട്ടുംമ്പുറം സ്വദേശി സജീറിനെ തിരൂര്‍ ജില്ല്ാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.