Latest News

ഭിന്നലൈംഗികതയുള്ളവരെ മൂന്നാം ലിംഗമായി കണക്കാക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സമൂഹത്തില്‍ നിന്നും അകറ്റി നിര്‍ത്തപ്പെടുന്ന ഭിന്നലൈംഗികതയുള്ളവരെ മൂന്നാം ലിംഗമായി കണക്കാക്കണമെന്ന് സുപ്രീംകോടതി. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യരായി ഇവരെ കണക്കാക്കണം. ഇവരോട് വിവേചനം പാടില്ല. എസ്ഇബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ജോലി വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ സംവരണം ഉള്‍പ്പെടെ നല്‍കുന്നതിനായി നിയമം കൊണ്ടുവരണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

ഭിന്ന ലൈംഗിക വിഭാഗത്തില്‍ പെടുന്നവരെ പ്രത്യേക വിഭാഗമായി പരിഗണിക്കണമെന്നും മൗലിക അവകാശങ്ങള്‍ ഇവര്‍ക്ക് ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് സുപ്രധാന വിധി.

ഭരണഘടന ഉറപ്പുനല്‍കുന്ന മൗലിക അവകാശങ്ങള്‍ക്ക് ലഭിക്കാന്‍ ഇവര്‍ക്ക് അര്‍ഹതയുണ്ടെന്നും ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. റേഷന്‍ കാര്‍ഡ് അടക്കമുള്ള രേഖകളിലും മറ്റ് അപേക്ഷ ഫോറങ്ങളിലും മൂന്നാം ലിംഗമെന്ന് രേഖപ്പെടുത്താന്‍ അവസരം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. നിലവിലുള്ള നിയമങ്ങളില്‍ ആവശ്യമായ ഭേദഗതി വരുത്തുകയും വേണം. ഇപ്പോള്‍ സ്ത്രീ എന്നോ പുരുഷനെന്നോ രേഖപ്പെടുത്താന്‍ ഇവരെ നിര്‍ബ്ബന്ധിക്കുന്ന സ്ഥിതിയാണുള്ളത്.

ഏറെ നാളത്തെ നിയമപോരാട്ടത്തിന് ശേഷം വിധി അനുകൂലമായത് വലിയ നേട്ടമായാണ് ഭിന്നലിംഗ വിഭാഗത്തില്‍പ്പെട്ടവര്‍ കണക്കാക്കുന്നത്.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Delhi, Court-order.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.