Latest News

കള്ളവോട്ടിന്റെ വിജയം; നിയമനടപടി സ്വീകരിക്കും: ടി സിദ്ദീഖ്

കാസര്‍കോട്: പാര്‍ലമെന്റ് മണ്ഡലത്തില്‍ എല്‍.ഡി.എഫിന്റേതു കള്ളവോട്ടിന്റെ വിജയമാണെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും യു.ഡി.എഫ്. സ്ഥാനാര്‍ഥി ടി സിദ്ദീഖ്. ഫലപ്രഖ്യാപനത്തിന് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ജനാധിപത്യത്തിന്റെ കൂട്ടക്കശാപ്പാണ് മണ്ഡലത്തില്‍ കണ്ടത്. സി.പി.എം. കേന്ദ്രങ്ങളില്‍ വ്യാപകമായി കള്ളവോട്ട് നടക്കുകയും ഓപണ്‍ വോട്ട് സമ്പ്രദായം വളരെയേറെ ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്തു. 

ഒരാള്‍ എട്ടു വോട്ട് വരെ ചെയ്ത ബൂത്തുകളുണ്ട്. ഇതു സംബന്ധിച്ചു വ്യക്തമായ തെളിവുകള്‍ തന്റെ കൈവശമുണ്ട്. ഇനിയും കുറേ തെളിവുകള്‍ ശേഖരിക്കാനുമുണ്ട്. ഈ പോരാട്ടത്തില്‍ അന്തിമവിജയം തനിക്കായിരിക്കുമെന്നും സിദ്ദീഖ് പറഞ്ഞു. 

കള്ളവോട്ടിന്റെ രക്തസാക്ഷിയാണ് താന്‍. കേവലം സാങ്കേതികമായ വിജയമാണ് എല്‍.ഡി.എഫിന്റേത്. അതു നേടിയ പി കരുണാകരനെ താന്‍ അഭിനന്ദിക്കുന്നുവെന്നും സിദ്ദീഖ് പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.