Latest News

കടയില്‍നിന്ന് രണ്ടുലക്ഷം രൂപ കവര്‍ന്ന പതിനേഴുകാരന്‍ പിടിയില്‍

കൂത്തുപറമ്പ്: വ്യാപാരിയില്ലാത്ത തക്കംനോക്കി പഴക്കടയില്‍ കയറി രണ്ടുലക്ഷം രൂപ കവര്‍ന്ന കുട്ടിയെ പോലീസ് പിടികൂടി. കടയിലെ സി.സി.ടി.വി. ദൃശ്യം പരിശോധിച്ചാണ് പോലീസ് മോഷ്ടാവിനെ കണ്ടെത്തിയത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ടൗണിലെ എസ്.എം.ഫ്രൂട്ട്‌സ് കടയില്‍നിന്നാണ് രൂപ മോഷണംപോയത്. കടയുടമ കാഞ്ഞിലേരി സ്വദേശിയായ സി.സുബൈര്‍ വെള്ളിയാഴ്ച നമസ്‌കാരത്തിനായി പള്ളിയില്‍ പോയതായിരുന്നു. കടയുടെ ഷട്ടര്‍ പകുതി താഴ്ത്തിയാണ് സുബൈര്‍ പോയത്. തിരികെത്തിയപ്പോഴാണ് പയ്യനെ കടയില്‍ കണ്ടത്. തന്നെ കണ്ടയുടനെ കടയില്‍നിന്നിറങ്ങിയോടിയ പയ്യനെ പിന്തുടര്‍ന്നെങ്കിലും സുബൈറിന് പിടികൂടാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കടയിലെത്തി പരിശോധിച്ചപ്പോഴാണ് രണ്ടുലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായി അറിഞ്ഞത്.
കടയിലെ സിസി.ടി.വി.ദൃശ്യം പരിശോധിച്ചപ്പോള്‍ നീല ഷര്‍ട്ടും ജീന്‍സും ധരിച്ച പയ്യന്‍ തലയില്‍ പ്ലാസ്റ്റിക് സഞ്ചിയുമിട്ട് മേശവലിപ്പില്‍നിന്ന് പണം എടുക്കുന്നതായി കണ്ടു. തുടര്‍ന്നാണ് പോലീസില്‍ വിവരമറിയിച്ചത്. പോലീസിന്റെ അന്വേഷണത്തിലാണ് കൂത്തുപറമ്പ് ഗവ. എച്ച്.എസ്.എസ്സിലെ ബസ്സില്‍ കയറിയിരിക്കുന്ന പതിനേഴുകാരനെ കണ്ടെത്തിയത്. മോഷ്ടിച്ച തുകയും കണ്ടെടുത്തു. ശനിയാഴ്ച ജുവനൈല്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.