പയ്യന്നൂര്‍: പൊതുവേദിയില്‍ കെ.പി.സി.സി. പ്രസിഡന്റ് വി എം സുധീരന് മദ്യക്കുപ്പി നല്‍കി. പയ്യന്നൂരില്‍ നാലാം കോണ്‍ഗ്രസ് സമ്മേളനത്തിന്റെ 85ാം വാര്‍ഷികാഘോഷ സമാപന സമ്മേളന ഉദ്ഘാടന ചടങ്ങിലാണ് പെടേന സ്വദേശി പനപ്പ പ്രകാശന്‍ മദ്യലഹരിയില്‍ വേദിയിലെത്തി കുപ്പി സമ്മാനിച്ചത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
സുധീരനെ പ്രാദേശികനേതാക്കള്‍ ഹാരാര്‍പ്പണം ചെയ്യുന്നതിനിടെയാണ് മദ്യപനും കയറിച്ചെന്നത്. കടലാസില്‍ പൊതിഞ്ഞ നിലയിലായിരുന്നു മദ്യക്കുപ്പി.
പോലിസെത്തി ഇയാളെ പിടികൂടി സ്റ്റേഷനിലെത്തിച്ചു. സംഭവത്തില്‍ സുധീരന്‍ പരാതിപ്പെട്ടിട്ടില്ല. പ്രകാശന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നു പറയപ്പെടുന്നു.


No comments:
Post a Comment