കാസര്‍കോട്: വിനോദസഞ്ചാരികള്‍ക്കായി കസബ ബീച്ച് പാര്‍ക്കൊരുങ്ങുന്നു. വിനോദസഞ്ചാര വകുപ്പിന്റെ സഹായത്തോടെ ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗമാണ് 50 ലക്ഷം രൂപ ചെലവില്‍ ഒരു ഏക്കറോളം സ്ഥലത്ത് പാര്‍ക്ക് നിര്‍മിക്കുന്നത്. നിര്‍മാണ പ്രവൃത്തികള്‍ അവസാന ഘട്ടത്തിലാണ്.
ഭക്ഷണശാല, ശൗചാലയം, സിമന്റ് ഇരിപ്പിടങ്ങള്‍, മഴ, വെയില്‍ എന്നിവയില്‍നിന്ന് രക്ഷനേടാനുള്ള ഷെല്‍ട്ടര്‍ എന്നിവയാണ് നിര്‍മിച്ചിട്ടുള്ളത്. കെട്ടിട നിര്‍മാണത്തിനായി 30 ലക്ഷവും വൈദ്യുതീകരണത്തിന് ആറു ലക്ഷവും മതിലിന്റെ നിര്‍മാണത്തിനായി 10 ലക്ഷവുമാണ് പദ്ധതിയിലുള്ളത്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലാണ് പാര്‍ക്കിനായി പദ്ധതി തയാറാക്കി സംസ്ഥാന വിനോദസഞ്ചാര വകുപ്പിനു കൈമാറിയത്.
പാര്‍ക്കിന്‍റെ പിന്‍വശം തളങ്കര പുഴയും മുന്‍വശം കടലോരവുമാണ്. പാര്‍ക്കില്‍ കുട്ടികള്‍ക്കുള്ള പാര്‍ക്ക്, മഴയത്തും വെയിലത്തും കടലിന്‍റെയും പുഴയുടേയും ഭംഗി ഒരുമിച്ച് ആസ്വദിക്കാന്‍ (റൈന്‍ ഷെല്‍ട്ടര്‍) എന്നിവ ഒരുക്കിയിട്ടുണ്ട്. ലൈറ്റിംഗ് സംവിധാനവും ഇരിക്കാനായി സിമന്‍റ് ബെഞ്ചുകളും ഒരുക്കി കഴിഞ്ഞു. കുടിവെള്ള സൌകര്യങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൌകര്യങ്ങളും പാര്‍ക്കിലുണ്ട്.
പാര്‍ക്കില്‍ പുല്ല് വച്ചുപിടിപ്പിക്കല്‍, പൂന്തോട്ടം നിര്‍മാണം, വൈദ്യുതീകരണം, കുട്ടികള്‍ക്കുള്ള കളി ഉപകരണങ്ങള്‍ എന്നിവയുടെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനുണ്ട്. പാര്‍ക്കിലെ ഭക്ഷണശാലയുടെ ചുമതലക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കസബ ബീച്ചിലേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി ഒട്ടേറെ പദ്ധതികള്‍ തയാറാക്കി നഗരസഭയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംസ്ഥാന സര്‍ക്കാറിനു കൈമാറിയെങ്കിലും പാര്‍ക്ക് അല്ലാതെ മറ്റു പ്രവൃത്തികള്‍ക്ക് ഇതുവരെ സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടില്ല. പാര്‍ക്ക് തുറന്നു കൊടുക്കുന്നതോടെ ഇവിടെ എത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന ഉണ്ടാവുമെന്നാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ പ്രതീക്ഷ.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News





No comments:
Post a Comment