Latest News

തൊഴിലുറപ്പ് തൊഴിലാളി ജാഥക്ക് ആവേശോജ്വല സ്വീകരണം

മുള്ളേരിയ: എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ 28ന് നടത്തുന്ന കാഞ്ഞങ്ങാട് ആര്‍ഡിഒ ഓഫീസ് ഉപരോധത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വാഹന പ്രചാരണ ജാഥക്ക് നാടെങ്ങും ആവേശകരമായ സ്വീകരണം. 

ശനിയാഴ്ച മിയാപദവില്‍നിന്ന് പര്യടനം തുടങ്ങിയ ജാഥ പൈവളിഗെ, ബാഡൂര്‍, പെര്‍ള, നാട്ടക്കല്‍, മുള്ളേരിയ, അഡൂര്‍, ബോവിക്കാനം, പാടി, ചൗക്കി എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം കോളിയടുക്കത്ത് സമാപിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥാലീഡര്‍ എം രാജന്‍, മാനേജര്‍ പി ബേബി, ജില്ലാ ട്രഷറര്‍ ചെറാക്കോട്ട് കുഞ്ഞിക്കണ്ണന്‍, വെങ്ങാട്ട് കുഞ്ഞിരാമന്‍, കയനി കുഞ്ഞിക്കണ്ണന്‍, വി കെ രാജന്‍, കെ രമണി, കെ വി ജനാര്‍ദനന്‍, സി രാമചന്ദ്രന്‍, സുബ്ബണ്ണ ആള്‍വ, സി കെ കുമാരന്‍, ജോസഫൈന്‍ എന്നിവര്‍ സംസാരിച്ചു.
കൂലി കുടിശ്ശിക പിഴപലിശയടക്കം അടിയന്തരമായി വിതരണം ചെയ്യുക, ദിവസവേതനം 320 രൂപയായി ഉയര്‍ത്തുക, തൊഴില്‍ദിനം വര്‍ഷത്തില്‍ 200 ആക്കുക, പെന്‍ഷന്‍- ക്ഷേമനിധി എന്നിവക്കായി സമഗ്രപദ്ധതി തയ്യാറാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ജാഥ.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.