Latest News

മണ്ണെടുത്ത കുളത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

കരുനാഗപ്പള്ളി: പുത്തന്‍തെരുവ് അല്‍ സെയ്ദ് എല്‍പി സ്കൂള്‍ വളപ്പിനോടു ചേര്‍ന്നുള്ള മണ്ണെടുത്ത കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. അയല്‍വാസികളും സുഹൃത്തുക്കളുമായ തഴവ കടത്തൂര്‍ വെട്ടുവേലില്‍ തെക്കതില്‍ റെജു ഖാന്‍ (16), പുത്തന്‍പുരയില്‍ (തോപ്പില്‍ത്തറ) റഫീക്ക് (17) എന്നിവരാണു മരിച്ചത്.

ചൊവ്വാഴ്ച ഉച്ചയോടെയാണു റെജു ഖാന്‍, റഫീക്ക്, താഹിദ് എന്നിവര്‍ കുളിക്കാന്‍ എത്തിയത്. ആദ്യം കുളത്തിലിറങ്ങിയ റെജു ഖാന്‍ താഴ്ന്നുപോകുന്നതു കണ്ട് രക്ഷിക്കാന്‍ റഫീക്ക് വെള്ളത്തിലിറങ്ങി. റഫീക്കും ചെളിയിലേക്കു താഴുന്നതു കണ്ട താഹിദ് ഓല മടല്‍ ഇട്ടുകൊടുത്ത് ഇവരെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെട്ടതോടെ നിലവിളിച്ച് ആളുകളെ കൂട്ടി. പ്രദേശവാസികള്‍ റഫീക്കിനെ രക്ഷപ്പെടുത്തി ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

തുടര്‍ന്നെത്തിയ അഗ്നിശമനസേന റെജു ഖാനെ പുറത്തെടുത്തു പ്രാഥമിക ചികില്‍സകള്‍ നല്‍കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ഇരുവരുടെയും മൃതദേഹങ്ങള്‍ വീട്ടുവളപ്പുകളില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം പുത്തന്‍തെരുവ് മുസ്ലിം ജമാഅത്ത് പള്ളിയില്‍ കബറടക്കി.

എസ്എസ്എല്‍സി പാസായ ഇരുവരും സ്വകാര്യ ഐടിസി വിദ്യാര്‍ഥികളാണ്. മല്‍സ്യത്തൊഴിലാളിയായ റഹീമിന്റെയും ഷീജയുടെയും മകനാണ് റെജു ഖാന്‍. റാഷിദ് സഹോദരനാണ്.    

ഡ്രൈവറായ അബ്ദുല്‍ സലാമിന്റെയും റഷീദയുടെയും മകനാണ് റഫീക്ക്. സഹോദരങ്ങള്‍: ഷെഫീക്ക്, ഷൈല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.