മംഗലാപുരം: തൊക്കൂട്ട് നാലാള്‍ തീവണ്ടിയിടിച്ചു മരിച്ചെന്ന സന്ദേശമെത്തിയതോടെ ഉള്ളാള്‍ റെയില്‍വേസ്റ്റേഷനില്‍നിന്ന് ഫോണ്‍കോളുകള്‍ പലയിടങ്ങളിലേക്ക് പറന്നു. റെയില്‍വേ അധികൃതരും ഉള്ളാള്‍ പോലീസും നാട്ടുകാരും സംഭവസ്ഥലത്തേക്ക് ഓടിയെത്തിയപ്പോള്‍ കണ്ടകാഴ്ച നാല് ആടുകള്‍ തീവണ്ടിയിടിച്ച് ചത്തുകിടക്കുന്നതും.
ശനിയാഴ്ച രാവിലെയാണ് നാലാളുകള്‍ തീവണ്ടിയിടിച്ച് മരിച്ചെന്ന് ഉള്ളാള്‍ റെയില്‍വേ സ്റ്റേഷനില്‍ ആരോ വിളിച്ചുപറഞ്ഞത്. തന്നെ മറ്റൊരാളാണ് ഇക്കാര്യം അറിയിച്ചതെന്നും അയാള്‍ പറഞ്ഞിരുന്നു. 'നാലാട്' എന്നു പറഞ്ഞത് 'നാലാള്' എന്നു കേട്ടപ്പോഴുണ്ടായ ആശയക്കുഴപ്പമാണ് ഈ കോലാഹലത്തിന് കാരണമായതെന്ന് കരുതുന്നു.
ഇനി ആരെങ്കിലും കബളിപ്പിക്കാന്‍വേണ്ടി മനപ്പൂര്‍വം വിളിച്ചതാണോ എന്നും അധികൃതര്‍ക്ക് സംശയമുണ്ട്. ഏതായാലും സംഭവം വിവാദമായപ്പോള്‍ കണ്ടവനും കേട്ടവനുമില്ല.
തൊക്കൂട്ട് റെയില്‍പ്പാളത്തിലാണ് നാലാടുകള്‍ തീവണ്ടിയിടിച്ച് ചത്തത്. ആ പ്രദേശത്തുള്ള ആരുടെയോ വീട്ടിലേതാണ് ആടുകള്‍.
തൊക്കൂട്ട് റെയില്‍പ്പാളത്തിലാണ് നാലാടുകള്‍ തീവണ്ടിയിടിച്ച് ചത്തത്. ആ പ്രദേശത്തുള്ള ആരുടെയോ വീട്ടിലേതാണ് ആടുകള്‍.
ഉടമയെ ഇതുവരെ വ്യക്തമായിട്ടില്ല. ചത്ത ആടുകളുടെ മാംസം സ്ഥലത്തെത്തിയ നാട്ടുകാര്‍ കൊണ്ടുപോവുകയും ചെയ്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment