ചെന്നൈ: പ്രമുഖ തമിഴ് , മലയാളം നടി മോണിക്ക ഇസ്ലാം മതം സ്വീകരിച്ചു. എംജി റഹിമ എന്നാണ് മോണിക്ക പുതിയ പേര് സ്വീകരിച്ചിരിക്കുന്നത്. ഇസ്ലാമിക ആചാരങ്ങളിലും വിശ്വാസങ്ങളിലും ആകൃഷ്ടരായാണ് താന്‍ മതം മാറുന്നതെന്ന് താരം പറഞ്ഞു.
സിനിമാ ജീവതവും ഉപേക്ഷിച്ചതായി താരം വ്യക്തമാക്കി. മലയാളത്തില്‍ തീര്‍ത്ഥാടനം, ഫാന്റം പൈലി എന്നീചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 916 എന്ന ചിത്രത്തിലാണ് മലയാളത്തില്‍ അവസാനം അഭിനയിച്ചത്. ഭഗവതി, അഴകി, ഇംസൈ അരാസന്‍ 23 എം പുലികേശി എന്നിവ മോണികയുടെ പ്രധാന ചിത്രങ്ങളാണ്.
തന്റെ മതം മാറ്റത്തിന് വീട്ടില്‍ എതിര്‍പ്പില്ലെന്നും തന്റെ വിവാഹം ഉടനുണ്ടാകുമെന്നും അവര്‍ പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, monika, Islam
No comments:
Post a Comment