Latest News

സണ്ണി ലിയോണ്‍ ആദ്യമായി യു സര്‍ട്ടിഫിക്കറ്റ് ചിത്രത്തില്‍

സണ്ണി ലിയോണ്‍ അഭിനയിച്ച ഒരു ചിത്രത്തിന് ആദ്യമായി യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്നു. (പ്രായപൂര്‍ത്തിയായവര്‍ക്കും അല്ലാത്തവര്‍ വര്‍ക്കും കാണാന്‍ പറ്റുന്ന ചിത്രം.) മേനിയഴകും ശരീരപ്രദര്‍ശനവും ശീലമാക്കിയ സണ്ണി ലിയോണ്‍ അഭിനയിച്ച ചിത്രങ്ങള്‍ക്കെല്ലാം കൊടുത്തിരുന്നത് എ സര്‍ട്ടിഫിക്കറ്റാണ്. പിന്നെ ഇതെങ്ങനെ സംഭവിച്ചെന്നാണോ ചിന്തിക്കുന്നത്. ചിത്രത്തില്‍ സണ്ണി അതിഥിതാരമായി മാത്രമാണു പ്രത്യക്ഷപ്പെടുന്നത്. നേരത്തെ സണ്ണി ഐറ്റം നര്‍ത്തകിയായി മാത്രം അഭിനയിച്ച ചിത്രത്തിനു പോലും എ സര്‍ട്ടിഫിക്കറ്റാണു ലഭിച്ചിരുന്നത്.

സണ്ണിയുടെ ആദ്യതമിഴ് ചിത്രമായ വടകറിക്കാണ് ഇങ്ങനെയൊരു ഭാഗ്യം ലഭിച്ചത്. ദയാനിധി അളഗിരി നിര്‍മിക്കുന്ന ചിത്രത്തില്‍ ഒരു ഐറ്റം ഡാന്‍സിലാണ് സെക്‌സ് ബോംബ് പ്രത്യക്ഷപ്പെടുന്നത്. ജയ് നായകനാകുന്ന ചിത്രത്തില്‍ സ്വാതി റെഡ്ഢിയാണ് നായികയായെത്തുന്നത്. ചിത്രത്തില്‍ സണ്ണി ലിയോണ്‍ ആയി തന്നെയാണ് സണ്ണി എത്തുന്നത്. വെങ്കട് പ്രഭുവിന്റെ അസോഷ്യേറ്റായിരുന്ന ശരവണയാണ് വടകറി സംവിധാനം ചെയ്യുന്നത്. സണ്ണി അഭിനയിച്ച ജിസം 2, ജാക്ക്‌പോട്ട്, രാഗിണി എംഎംഎസ് 2, സണ്ണി ഐറ്റം ഡാന്‍സിനായി മാത്രമെത്തിയ ഷൂട്ട്ഔട്ട് അറ്റ് വഡാല എന്നീ ചിത്രങ്ങള്‍ക്കെല്ലാം സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരുന്നത്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Bollywood, Actress, Sunny Liyon.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.