കൊച്ചി: ദേശീയ അവാര്‍ഡ് നേടിയ സുരാജ് വെഞ്ഞാറമ്മൂട് നായകനാവുന്ന 'ഗര്‍ഭശ്രീമാന്‍' എന്ന ചിത്രത്തിന്റെ തിരക്കഥ 2008ല്‍ പെരുമ്പാവൂര്‍ സ്വദേശി സുധീഷ്‌കുമാര്‍ എഴുതിയ തിരക്കഥയുടെ തനിപകര്‍പ്പാണെന്നു ഹൈക്കോടതി. സുധീഷ്‌കുമാര്‍ സമര്‍പ്പിച്ച അന്യായം തള്ളിയ എറണാകുളം ജില്ലാ കോടതിയുടെ നടപടി റദ്ദാക്കിയ ജസ്റ്റീസ് കെമാല്‍ പാഷ രണ്ടു തിരക്കഥയും വായിച്ചു സുധീഷ്‌കുമാറിന് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ഉത്തരവായി.
താന്‍ 2008ല്‍ എഴുതിവച്ച തിരക്കഥ പല സംവിധായകരെയും കാണിച്ചിരുന്നെന്നും ഗര്‍ഭശ്രീമാനു തിരക്കഥയെഴുതിയ സുവാച്ചന്റെയും തന്റെയും സുഹൃത്തായ ഹരീഷ് പവിത്രന്‍ വഴിയാണു കഥ സുവാച്ചന്റെ കൈവശം എത്തിയതെന്നും ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചു.
കോടിക്കണക്കിനു രൂപ മുടക്കിയാണു പടം നിര്‍മിച്ചതെന്നു പരിഗണിച്ചു പ്രദര്‍ശനാനുമതി നിഷേധിക്കുന്നില്ലെന്നു പറഞ്ഞ കോടതി ചിത്രത്തിന്റെ സ്റ്റേ പിന്‍വലിച്ചു. നഷ്ടപരിഹാരമായ അഞ്ചു ലക്ഷം രൂപ ബാങ്ക് ഗ്യാരന്റിയുണ്ടാക്കി കെട്ടിവച്ചാലേ ചിത്രത്തിനു പ്രദര്‍ശനാനുമതിയുള്ളൂവെന്നും കോടതി വ്യക്തമാക്കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment