തളിപ്പറമ്പ: പി.എസ്.സി റാങ്ക് ലിസ്റ്റില്‍ പേരു വന്നവരില്‍ നിന്ന് ജോലി ഉറപ്പാക്കി തരാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ സംഘത്തിലെ ഒരാള്‍ പിടിയില്‍. ശ്രീകണ്ഠപുരം സ്വദേശി ഉണ്ണികൃഷ്ണന്‍ ആണ് പിടിയിലായത്. മൂന്നര വര്‍ഷം മുമ്പ് പി.എസ്.സി നടത്തിയ ജൂനിയര്‍ ഹെല്‍ത്ത് നേഴ്‌സ് പരീക്ഷയുടെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണ് തട്ടിപ്പില്‍ കുടുങ്ങിയത്. റാങ്ക് ലിസ്റ്റില്‍ പേരു വന്നവരുടെ യോഗം കണ്ണൂരില്‍ ചേര്‍ന്ന് സംഘടനക്ക് രൂപം നല്‍കിയിരുന്നു. മുന്‍ കോണ്‍ഗ്രസ് നേതാവ് പരിപ്പായി സ്വദേശി ഉണ്ണികൃഷ്ണനെ പ്രസിഡണ്ടായും റീത്തയെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. ഉണ്ണികൃഷ്ണന്റെ ഭാര്യയുടെ പേര് റാങ്ക് ലിസ്റ്റില്‍ ഉണ്ടായിരുന്നു.
സംഘടന രൂപീകരിച്ചതോടെ മുന്‍ കോണ്‍ഗ്രസ് നേതാവായ കൊല്ലം നാരായണന്‍ മുഖേന ഒരു ഓഫര്‍ വന്നുവത്രെ. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ഒരു ലക്ഷം രൂപ വീതം നല്‍കിയാല്‍ ഉടന്‍ നിയമനം തരപ്പെടുത്താമെന്നായിരുന്നു വാഗ്ദാനം. തൃക്കരിപ്പൂരിലെ സഹദേവനായിരുന്നു ഇടനിലക്കാരന്‍. ഇയാളുടെ ഭാര്യ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു. മഠത്തില്‍ സ്വദേശിയായ ദരിദ്ര കര്‍ഷകന്‍ വി.കെ. ഗോപാലന്റെ മകളും റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു. 19.ാം റാങ്കായിരുന്നു ഗോപാലന്റെ മകള്‍ക്ക്. ഗോപാലന്‍ വെള്ളൂരില്‍ വച്ച് ഒരു ലക്ഷം രൂപ സഹദേവന് നല്‍കി. സഹദേവന്‍ പണം ഉണ്ണികൃഷ്ണന് കൈമാറുകയും ഉണ്ണികൃഷ്ണന്‍ അത് കൊല്ലം നാരായണന് കൈമാറുകയും ചെയ്തുവെന്നാണ് പറയുന്നത്.
മൂന്നുവര്‍ഷം കഴിഞ്ഞതോടെ കാലാവധി കഴിഞ്ഞ് റാങ്ക് ലിസ്റ്റ് പി.എസ്.സി റദാക്കി. ഒഴിവുകള്‍ അനവധി ഉണ്ടായിരുന്നെങ്കിലും റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനമൊന്നും നടത്തിയില്ല. റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞതോടെയാണ് തങ്ങള്‍ വഞ്ചിക്കപ്പെട്ടുവെന്ന് പണം നല്‍കിയവര്‍ക്ക് മനസിലായത്. ഇതോടെ പണം നല്‍കിയവര്‍ പണത്തിന് തിരിച്ചു ചോദിച്ചു. പണം വാങ്ങിയവര്‍ പല തവണ അവധി പറഞ്ഞ് ഒഴിഞ്ഞുമാറി. ഒടുവില്‍ വെള്ളിയാഴ്ച തളിപ്പറമ്പില്‍ വച്ച് പണം കൈമാറാമെന്ന ധാരണയാക്കി. അതനുസരിച്ച് സഹദേവനും ഉണ്ണികൃഷ്ണനും
വെള്ളിയാഴ്ച വൈകുന്നേരം തളിപ്പറമ്പിലെത്തി.
വെള്ളിയാഴ്ച വൈകുന്നേരം തളിപ്പറമ്പിലെത്തി.
ഗോപാലനോട് ഇവര്‍ പണം മടക്കി നല്‍കുന്നതിന് വീണ്ടും കുറച്ചു ദിവസം കൂടി ചോദിച്ചു. ഇതേ ചൊല്ലി ഗോപാലനും മറ്റുളളവരും തമ്മില്‍ ബഹളമായി. നാരായണന്‍ ഏഴാംമൈലിലുണ്ടെന്ന് പറഞ്ഞ് ഗോപാലനെ ഉണ്ണികൃഷ്ണന്‍ അങ്ങോട്ടു കൂട്ടിക്കൊണ്ടുപോയി. അവിടെ നാരായണനുണ്ടായിരുന്നില്ല. ഇതോടെ വാക്കേറ്റം മൂര്‍ഛിച്ചു. ഈ സമയമാണ് തളിപ്പറമ്പില്‍ ജനകീയ വികസന സമിതിയുടെ പരിപാടി കഴിഞ്ഞ് ഡി.വൈ.എഫ്.ഐ നേതാക്കളായ മുന്‍ ജില്ലാ സെക്രട്ടറി കെ. സന്തോഷ്, കെ. ഗണേശന്‍, എ. രാജേഷ്, നഗരസഭ കൗണ്‍സിലര്‍ സി.വി. ഗിരീഷ് എന്നിവര്‍ അവിടെ എത്തിയത്. അവര്‍ വിവരം ആരാഞ്ഞതോടെ ഗോപാലന്‍ സംഭവം വിവരിച്ചു. ഇതോടെ ഡി.വൈ.എഫ്.ഐ നേതാക്കള്‍ ഉണ്ണികൃഷ്ണനെ പിടിച്ചുവച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. വി.കെ. ഗോപാലന്‍ പോലീസില്‍ പരാതിയും നല്‍കി.35 പേര്‍ക്ക് പുറമേ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാത്ത നിരവധി പേരും വഞ്ചിക്കപ്പെട്ടതായി സൂചനയുണ്ട്.
ശനിയാഴ്ച രാവിലെ മുതല്‍ നിരവധി പേര്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ച് പരാതി പറഞ്ഞു. നേരത്തെ വിവിധ ഘട്ടങ്ങളിലായി മൂന്ന് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ജോലി ചെയ്ത നാരായണന്‍ പിന്നീട് കെ. മുരളീധന്റെ കൂടെ ഡി.ഐ.സിയില്‍ പ്രവര്‍ത്തിച്ചിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Thaliparamba, Police, case, arrested.
No comments:
Post a Comment