Latest News

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോട് സര്‍ക്കാര്‍ നീതി കാണിക്കണം: ഡോ.ബിജു

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതാബധിതരുടെ പ്രശ്‌നങ്ങളെ മനുഷ്വത്വപരമായി സമീപിക്കുന്നവരെ കമ്മീഷനായി നിയമിക്കുന്നതിന് പകരം. ഇരകളെ കുറ്റാവളികളായ കാണുന്ന ജസ്റ്റീസ് രാമചന്ദ്രന്‍ നായരെ പോലുള്ളവരെ പഠനത്തിന് നിയോഗിച്ചത് നീതി രഹിതമായിപ്പോയെന്ന് പ്രശസ്ത സംവിധായകന്‍ ഡോ.ബിജു അഭിപ്രായപ്പെട്ടു. 

എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി കാസര്‍കോട് സംഘടിപ്പിച്ച സമരപ്രഖ്യാപന സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായയിരുന്നു അദ്ദേഹം. 

വലിയ ചിറകുള്ള പക്ഷികള്‍-സിനിമ ദുരിത ബാധിതരുടെ പക്ഷം ചേര്‍ന്നുകൊണ്ടു തന്നെയാണ് പോകന്നതെന്നും അദ്ദേഹം പറഞ്ഞു. ദുരന്തഭൂമിയിലൂടെ കടന്നുചെന്നപ്പോള്‍ സിനിമയ്ക്കപ്പുറമുള്ള ജീവിതങ്ങളെ കണ്ടുമുട്ടിയെന്ന് പ്രമുഖ ചലചിത്ര നടന്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. 

വേദനനാനുഭവങ്ങള്‍ പങ്കിട്ടപ്പോള്‍ പുനരധിവാസ പ്രക്രിയകളില്‍ സിനിമ ലോകത്തുള്ളവരും കൂടെയുണ്ടാകുമെന്നും, ദുരിതാബധിതര്‍ക്കുവേണ്ടിയുള്ള സമരത്തിന് പൂര്‍ണ പിന്തുണയുണ്ടാകുമെന്നും കുഞ്ചാക്കോ ബോബന്‍ ഉറപ്പു നല്‍കി. 

ജൂണ്‍ 23 ന് നിയമസഭ മന്ദിരത്തിന് മുന്നില്‍ നടക്കുന്ന അനിശ്ചിതകാല പട്ടിണിസമരം വിജയിപ്പിക്കാന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. ടി.ശോഭന അധ്യക്ഷത വഹിച്ചു. ഡോ.അംബികാസുതന്‍ മാങ്ങാട്, ക്യാമറാമാന്‍ എം.ജെ.രാധാകൃഷ്ണന്‍. പി.മുരളീധരന്‍, മുനീസ അമ്പലത്തറ പത്മനാഭന്‍ ബ്ലാത്തൂര്‍, മധു എസ് നായര്‍, ടി.വിജയന്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, ഡോ.ഇ.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Endosulfan

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.