കൊച്ചി : കാസര്‍കോട് കള്ളനോട്ടു കേസിലെ പ്രതി മുഹമ്മദ് കുഞ്ഞിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനായി പത്തു ദിവസത്തേക്ക് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)ക്കു കൈമാറി. ഹവാല റാക്കറ്റു വഴി മലബാര്‍ മേഖലയില്‍ കള്ളനോട്ടു വിതരണം ചെയ്ത കേസില്‍ ഏറെ കാലം ഒളിവിലായിരുന്ന മുഹമ്മദ് കുഞ്ഞ് (മമ്മൂഞ്ഞി) കഴിഞ്ഞ ദിവസമാണ് കോടതിയില്‍ കീഴടങ്ങിയത്.
ഇവരുടെ സംഘത്തില്‍ നിന്ന് 24 ലക്ഷം രൂപയുടെ കള്ളനോട്ടുകളാണു കണ്ടെത്തിയത്. കള്ളനോട്ടിന്റെ വിദേശ ഉറവിടങ്ങള്‍ കണ്ടെത്താനുള്ള എന്‍ഐഎയുടെ ശ്രമത്തിന്റെ ഭാഗമായാണു മുഹമ്മദ് കുഞ്ഞിനെ കസ്റ്റഡിയില്‍ വാങ്ങിയത്. വിദേശത്തു ജോലിചെയ്യുന്ന നിരവധി സാധാരണക്കാരുടെ കുടുംബങ്ങളില്‍ കുഴല്‍പണമായി ഇവര്‍ കള്ളനോട്ട് എത്തിച്ചതായാണു വിവരം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment