Latest News

നരേന്ദ്ര മോഡി ഗിന്നസ്‌ ബുക്കിലേക്ക്‌

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗിന്നസ്‌ ബുക്ക്‌ ഓഫ്‌ വേള്‍ഡ്‌ റെക്കോര്‍ഡിലും ഇടംപിടിച്ചേക്കും. ഇന്ത്യന്‍ തെരഞ്ഞെടുപ്പ്‌ ചരിത്രം കണ്ട ഏറ്റവും വലിയ പ്രചാരണ പ്രവര്‍ത്തനങ്ങളിലൂടെ അധികാരത്തിലേറിയ മോഡി ഈ പേരില്‍ തന്നെയാകും റെക്കോര്‍ഡുകളുടെ പുസ്‌തകത്തിലും സ്‌ഥാനം നേടുക. 

ലോകത്ത്‌ ഏറ്റവും കൂടുതല്‍ തെരഞ്ഞെടുപ്പ്‌ പ്രചാരണ റാലികള്‍ നടത്തിയ രാഷ്‌ട്രീയ നേതാവ്‌ എന്നതാവും മോഡിയുടെ പേരിലുള്ള റെക്കോര്‍ഡ്‌. ആഗ്ര ആസ്‌ഥാനമായുള്ള ലോക റെക്കോര്‍ഡ്‌ നേടിയവരുടെ സംഘടനയായ വേള്‍ഡ്‌ റെക്കോര്‍ഡ്‌ ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ (ഡബ്ലുആര്‍എച്ച്‌ഒ) ആണ്‌ മോഡിയുടെ പേര്‌ ഗിന്നസ്‌ ബുക്കിലേക്ക്‌ നിര്‍ദ്ദേശിച്ചത്‌. 

നിര്‍ദ്ദേശം പരിഗണിച്ച ഗിന്നസ്‌ അധികൃതര്‍ കുടുതല്‍ വിവരങ്ങളും തെളിവുകളും ആവശ്യപ്പെട്ടു കൊണ്ട്‌ സംഘടനയ്‌ക്ക് മറുപടി നല്‍കിയിരിക്കുകയാണ്‌. നല്‍കുന്ന വിവരങ്ങള്‍ ഗിന്നസ്‌ അധികൃതര്‍ക്ക്‌ ബോധ്യമായാല്‍ ഇന്ത്യയുടെ പതിനാലാം പ്രധാനമന്ത്രി റെക്കോര്‍ഡുകളുടെ പുസ്‌തകത്തിലും ഇടംപിടിക്കുമെന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌. 

പതിനാറാം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മോഡി 1800-ലേറെ റാലികളില്‍ പങ്കെടുത്തെന്നാണ്‌ കണക്കുകള്‍. മോഡി നേരിട്ടും 3ഡി ഹോളോഗ്രാഫിക്‌ സാങ്കേതികവിദ്യ വഴിയും പങ്കെടുത്ത റാലികളുടെ കണക്കാണിത്‌. 

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.