Latest News

മഅദനിയെ ചൊവ്വാഴ്ച മണിപ്പാല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിക്കും

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനിയെ ചൊവ്വാഴ്ച മണിപ്പാല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിക്കും. ശരീരവേദനയും പനിയും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ജയില്‍ അധികൃതര്‍ ഇങ്ങനെ തീരുമാനിച്ചത്. 

സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്ന് നേരത്തെ ഒരാഴ്ചത്തെ ചികിത്സ നല്‍കിയിരുന്നു. തിങ്കളാഴ്ചയാണ് മഅദനിയെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചതെങ്കിലും കൂടെ നില്‍ക്കാന്‍ ഭാര്യ സൂഫിയാ മഅദനിക്ക് എറണാകുളത്തെ എന്‍.ഐ.എ. കോടതി അനുവാദം നല്‍കാത്തതിനെത്തുടര്‍ന്നാണ് ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്.

ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ പരിചരിക്കാന്‍ ഭാര്യയ്ക്കും ബന്ധുക്കള്‍ക്കും സുപ്രീംകോടതി അനുവാദം നല്‍കിയിരുന്നു. കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ പ്രതിയാക്കിയതിനാല്‍ ബാംഗ്ലൂരിലെത്താന്‍ സൂഫിയാ മഅദനിക്ക് എന്‍.ഐ.എ. കോടതിയുടെ അനുവാദം വേണം. 

ഇതുസംബന്ധിച്ച അപേക്ഷ വെള്ളിയാഴ്ച നല്‍കിയിരുന്നെങ്കിലുംഎന്‍.ഐ.എ. എതിര്‍ക്കുകയായിരുന്നു. അപേക്ഷ എന്‍.ഐ.എ. കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ആസ്പത്രിയില്‍ പരിചരിക്കാന്‍ ബന്ധുക്കള്‍ക്ക് അനുവാദം നല്‍കിയതിനാല്‍ ജയില്‍ അധികൃതര്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടില്ല. 

നേരത്തേ, അഗര്‍വാള്‍ കണ്ണാസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും പ്രമേഹത്തിന്റെ അളവ് നിയന്ത്രിക്കാന്‍ കഴിയാത്തതിനാല്‍ നേത്രചികിത്സ നടത്തിയിരുന്നില്ല. ജാമ്യത്തിനായി സമീപിച്ചപ്പോഴാണ് മഅദനിക്ക് വിദഗ്ധ ചികിത്സ നല്‍കാന്‍ സുപ്രീംകോടതി കര്‍ണാടക സര്‍ക്കാറിനോട് നിര്‍ദേശിച്ചത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.