Latest News

കൊള്ളപ്പലിശക്കാരെ ഭയന്ന് വീടൊഴിയേണ്ടി വന്ന കുടുംബത്തിന് എം.എല്‍.എ തുണയായി

 
പെരിയ: കൊള്ളപ്പലിശക്കാരെ പേടിച്ച് ഒഴിഞ്ഞുപോയ കുടുംബത്തെ എം.എല്‍.എ.യുടെയും നാട്ടുകാരുടെയും സംരക്ഷണത്തില്‍ വീട്ടില്‍ തിരിച്ചെത്തിച്ചു. കുണിയയിലെ ബിസ്മില്ല മന്‍സിലിലെ ആയിഷയ്ക്കും കുടുംബത്തിനുമാണ് ഉദുമ എം.എല്‍.എ. കെ.കുഞ്ഞിരാമനും ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകരും നാട്ടുകാരും തുണയായത്. അര്‍ബുദരോഗിയായ ആയിഷയ്ക്കും കുടുംബത്തിനും ഒരുവര്‍ഷമായി കുണിയ പാറയിലെ വീട്ടില്‍ കയറാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു.

രണ്ടുവര്‍ഷം മുമ്പ് ആയിഷയുടെ മകന്‍ അഷ്‌റഫ് ഖത്തറില്‍ കച്ചവടാവശ്യത്തിന് മൂന്നുപേരില്‍നിന്നായി 20 ലക്ഷം രൂപ പലിശയ്ക്ക് കടം വാങ്ങിയിരുന്നു. ആയിഷയുടെയും മറ്റു മക്കളുടെയും പേരില്‍ 20 ചെക്കും മുദ്രപ്പത്രങ്ങളും ഈടായി നല്‍കി. പലിശയിനത്തില്‍ മാസം 75,000 രൂപ നല്‍കിയിരുന്നതായി ആയിഷ പറയുന്നു.

ബിസിനസ് മുടങ്ങിയതോടെ പലിശയടയ്ക്കാന്‍ കഴിയാതെവന്നു. ബിസിനസ് പൊളിഞ്ഞതോടെ കുണിയയിലെ വീടും സ്ഥലവും വിറ്റ് കടം തീര്‍ക്കാനുള്ള ശ്രമം കൊള്ളപ്പലിശക്കാര്‍ തടഞ്ഞു. കഴിഞ്ഞ വര്‍ഷം ഫിബ്രവരി 16-ന് അഷ്‌റഫിന്റെ അനുജന്റെ കല്യാണത്തിനായി സ്വരൂപിച്ച പണവും സ്വര്‍ണവും ആവശ്യപ്പെട്ട് കൊള്ളപ്പലിശക്കാര്‍ ഏര്‍പ്പെടുത്തിയ ക്വട്ടേഷന്‍ സംഘം വീട്ടില്‍ അക്രമം കാട്ടിയതായും ആയിഷ പരാതിപ്പെടുന്നു. കൊള്ളപ്പലിശക്കാരുടെ നിരന്തരമായ ഭീഷണിയെത്തുടര്‍ന്ന് ആയിഷയും കുടുംബവും ബന്ധുവീടുകളില്‍ അഭയം പ്രാപിക്കുകയായിരുന്നു.

സംരക്ഷണം തേടി ആയിഷ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കി. ആയിഷയുടെ കുടുംബത്തിന്‍റെ ദുരവസ്ഥയെക്കുറിച്ചറിഞ്ഞ ഉദുമ എം.എല്‍.എ.യും പ്രശ്‌നത്തിലിടപെടുകയായിരുന്നു. ഞായറാഴ്ച രാവിലെ കുണിയയിലെ വീട്ടില്‍ ഇവരെ തിരിച്ചെത്തിച്ചു. 

കുടുംബത്തിന്റെ ദുരിതം എം.എല്‍.എ. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെയും ജില്ലാ പോലീസ് മേധാവിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. കുടുംബത്തിന് നിയമപരമായ സംരക്ഷണം നല്‍കാമെന്ന് മന്ത്രി ഉറപ്പു നല്‍കിയതായി എം.എല്‍.എ. പറഞ്ഞു.
കാഞ്ഞങ്ങാട് ബ്ലോക്ക് സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ എം.ഗൗരി, മഹിളാ അസോസിയേഷന്‍ നേതാക്കളായ ദേവി രവീന്ദ്രന്‍, ഗംഗ, എം.വി.സുമ, ഗിരിജ, സി.പി.എം. ഏരിയാ കമ്മിറ്റി അംഗം പി.കൃഷ്ണന്‍ തുടങ്ങിയവരും എം.എല്‍.എ.യോടൊപ്പമുണ്ടായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, k Kunhiraman MLA, Kubera, Periya, Kuniya

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.