Latest News

ബസ്സും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു ; 23 പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: മംഗലപുരം തോന്നയ്ക്കലിന് സമീപം ദേശീയപാതയില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസ്സും ഒമ്‌നി വാനും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ പുല്ലാംകോട് സ്വദേശി മുത്തപ്പന്‍(28), കന്യാകുമാരി സ്വദേശി ജസ്റ്റിന്‍(42) എന്നിവരാണ് മരിച്ചത്.

അപകടത്തില്‍ ഇരുപത്തിമൂന്നു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്.
രാവിലെ ഒമ്പതു മണിയോടെ തോന്നയ്ക്കല്‍ ആശാന്‍ സ്മാരകത്തിന് സമീപമായിരുന്നു അപകടം. പാറശാലയില്‍ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റും ആറ്റിങ്ങലില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന മാരുതി കാറുമാണ് കൂട്ടിയിടിച്ചത്.

മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്ത കാര്‍ എതിര്‍ദിശയില്‍ നിന്നും വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.


Keywords: Accident, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.