കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണായി യു ഡി എഫിലെ കെ ദിവ്യ തിരഞ്ഞെടുക്കപ്പെട്ടു. സോഷ്യലിസ്റ്റ് ജനതാ പ്രതിനിധിയായി അരയി കാര്‍ത്തിക ഇരുപതാം വാര്‍ഡില്‍ നിന്നും കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ദിവ്യ രാവിലെ നടന്ന ചെയര്‍ലപേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയിലെ സി ജാനകിക്കുട്ടിയെ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തുകയായിരുന്നു.
ദിവ്യക്ക് 19 ഉം ജാനകിക്കുട്ടിക്ക് 18 വോട്ടുകളും ലഭിച്ചു. 43 അംഗ കൗണ്‍സിലില്‍ അഞ്ച് ബി ജെ പി പ്രതിനിധികളും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട പ്രഭാകരന്‍ വാഴുന്നോറടിയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതിനാല്‍ രണ്ടാംഘട്ട വോട്ടെടുപ്പില്‍ 37 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. രാവിലെ 11.15 നാണ് വോട്ടെടുപ്പ് നടപടി ക്രമങ്ങള്‍ ആരംഭിച്ചത്. ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് മൂന്ന് സ്ഥാനാര്‍ത്ഥികള്‍ രംഗത്തുണ്ടായിരുന്നതിനാല്‍ രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടത്തേണ്ടി വന്നു.
യു ഡി എഫ് പ്രതിനിധിയായി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് കെ. ദിവ്യയുടെ പേര് മുന്‍ ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ദീന്‍ നിര്‍ദ്ദേശിക്കുകയും ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കോണ്‍ഗ്രസിലെ ടി. കുഞ്ഞികൃഷ്ണന്‍ പിന്‍താങ്ങുകയും ചെയ്തു. സി പി എം നേതാവ് സി ജാനകിക്കുട്ടിയെ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത് 24-ാം വാര്‍ഡ് മെമ്പര്‍ കെ. രവീന്ദ്രന്‍ പുതുക്കൈയാണ്. രണ്ടാം വാര്‍ഡ് കൗണ്‍സിലര്‍ പി. ലീല പിന്‍താങ്ങുകയും ചെയ്തു.
ബി ജെ പി യുടെ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥി വിജയമുകുന്ദിനെ 5-ാം വാര്‍ഡ് മെമ്പര്‍ എസ്. വജ്രേശ്വരി നിര്‍ദ്ദേശിക്കുകയും 9-ാം വാര്‍ഡ് മെമ്പര്‍ പി. വസന്ത പിന്‍താങ്ങുകയുമായിരുന്നു. ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ യു ഡി എഫിലെ കെ. ദിവ്യക്ക് 19 ഉം സി ജാനകിക്കുട്ടിക്ക് 18 ഉം വിജയമുകുന്ദിന് 5 ഉം വോട്ട് ലഭിച്ചു. രണ്ടാംഘട്ട വോട്ടെടുപ്പില്‍ നിന്ന് ബി ജെ പി പൂര്‍ണമായും വിട്ടു നിന്നു. രണ്ടാം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ കെ. ദിവ്യ 19 വോട്ട് നേടി ചെയര്‍പേഴ്‌സണ്‍ പദവിയിലെത്തുകയായിരുന്നു.
Keywords: Kanhangad, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment