കണ്ണൂര്‍: തീവണ്ടി യാത്രയ്ക്കിടയില്‍ പെണ്‍ക്കുട്ടിയെ മൊബൈല്‍ഫോണിലെ നീലച്ചിത്രം കാണിച്ച് വശീകരിക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അലവിലെ വീഗന്വളപ്പില് രജീഷിനെ (33) യാണ് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച വൈകിട്ട് കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന പാസഞ്ചര്‍ ട്രൈനിലായിരുന്നു സംഭവം. തലശേരിയില്‍ വുഡ് പോളിഷ് ജോലിക്കാരനാണ് രജീഷ്. വടകരയില്‍ ബി.ബി.എ വിദ്യാര്‍ത്ഥിനിയായ പന്നേല്പാറയിലെ 20കാരിക്ക് മുന്നില്‍ മൊബൈല്‍ ഫോണിലെ നീലച്ചിത്രം കാണിച്ചപ്പോള്‍ പെണ്‍ക്കുട്ടി ബഹളം വെയ്ക്കുകയും സഹയാത്രികര്‍ ഇടപ്പെടുകയുമായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Train, Mobile, Police, Case, Arrested.
No comments:
Post a Comment