Latest News

കേരള കാര്‍ഷിക സര്‍വ്വകലാശാല പീഡനം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം അജി ബി. റാന്നി

തൃശ്ശൂര്‍: കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ നടന്ന ലൈംഗിക പീഡനങ്ങളില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുവാന്‍ തയ്യാറാകാത്ത വൈസ് ചാന്‍സലറുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് ദേശീയ ജനജാഗ്രത പരിഷത് സംസ്ഥാന പ്രസിഡന്റ് അജി ബി. റാന്നി പറഞ്ഞു. 

ഒന്നര വര്‍ഷത്തിനിടെ അഞ്ച് ലൈംഗിക പീഡനങ്ങളാണ് നടന്നെന്നാണ് പരാതി. ഇത് വളരെ ഗൗവരവമായി കാണണം. ഇതുപോലെയുള്ള ആരോപണങ്ങള്‍ സര്‍വ്വകലാശാലയ്ക്ക് തീരാ കളങ്കമാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് പരാതി പോലീസിന് കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Aji B Ranni


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.