Latest News

പേരൂര്‍ക്കടയിലെ ആത്മഹത്യാശ്രമം: കുട്ടികള്‍ മരിച്ചതുമായി ബന്ധപ്പെട്ട്‌ അമ്മ അറസ്റ്റില്‍

പേരൂര്‍ക്കട: ഭാര്യ മറ്റൊരാളൊടൊപ്പം പോയതില്‍ മനംനൊന്ത് ഭര്‍ത്താവ് കുടുംബസമേതം നടത്തിയ ആത്മഹത്യ ശ്രമത്തില്‍ കുട്ടികള്‍ മരിച്ചതുമായി ബന്ധപ്പെട്ട് ഇവരുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു.

തൃശ്ശൂര്‍ കോട്ടപ്പുറത്തെ ഒരു വനിതാ ഹോസ്റ്റലില്‍ നിന്നാണ് കുട്ടികളുടെ അമ്മ ദേവിയെ പേരൂര്‍ക്കട പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെത്തുടര്‍ന്ന് പോലീസ് സംഘം ശനിയാഴ്ച രാത്രി തന്നെ തൃശ്ശൂരിലെത്തിയിരുന്നു.

ഇവര്‍ക്കെതിരെ ആത്മഹത്യാപ്രേരണയ്ക്കാണ് കേസെടുത്തിരിക്കുന്നത്. കുട്ടികള്‍ക്ക് വിഷം നല്‍കിയ അച്ഛന്‍ രാജേഷിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഭാര്യ പിണങ്ങി വീടുവിട്ടിറങ്ങുകയും വിവാഹമോചനത്തിന് ശ്രമിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് രജേഷ് മൂന്നു മക്കള്‍ക്കും അമ്മക്കും വിഷം നല്‍കിയ ശേഷം ആത്മഹത്യക്കു ശ്രമിച്ചത്.

ദേവിക്ക് സഞ്ജു വി.ദാസ് എന്നയാളുമായുള്ള അടുപ്പമാണ് വീടുവിട്ടു പോകുന്നതില്‍ കലാശിച്ചതെന്ന് പേരൂര്‍ക്കട പോലീസ് പറഞ്ഞു. കേസില്‍ സഞ്ജു വി.ദാസും സുഹൃത്തുകളും പ്രതികളാണ്.

എന്നാല്‍ സഞ്ജു വി.ദാസുമായി തനിക്ക് അടുപ്പമില്ലായിരുന്നെന്ന് ദേവി പോലീസിനോട് പറഞ്ഞു. വെറും സുഹൃത്തുകള്‍ മാത്രമാണ് ഞങ്ങള്‍. കുട്ടികളുടെ മരണത്തില്‍ ദുഃഖമുണ്ടെന്നും ദേവി പോലീസിനോട് പറഞ്ഞു. ഞായറാഴ്ച വൈകുന്നേരത്തോടെ ദേവിയെ കോടതിയില്‍ ഹാജരാക്കി. ഇവിടെ നിന്നും റിമാന്‍ഡ് ചെയ്ത് അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Suicide Attempt, Police, case, Arrested.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.