Latest News

ബിസ്‌ക്കറ്റ് പെട്ടിയുടെ അടിയില്‍ ഒളിപ്പിച്ച 2600 പായ്ക്കറ്റ് പാന്‍ മസാലകള്‍ സഹിതം വ്യാപാരി അറസ്റ്റില്‍

ആലക്കോട്: കടയ്ക്കുള്ളിലെ ബിസ്‌ക്കറ്റ് പെട്ടിയുടെ അടിയില്‍ ഒളിപ്പിച്ച നിരോധിത പാന്‍ മസാലകളുടെ വന്‍'ശേഖരവുമായി വ്യാപാരിയെ പോലീസ് അറസ്റ്റ് ചെയ്തു. കരുവഞ്ചാലിലെ എം.എസ്. സ്റ്റേഷനറി ഉടമ നടുവില്‍ സ്വദേശി മേപ്പാട്ട് പുതിയപുരയില്‍ മുഹമ്മദി (48)നെയാണ് ആലക്കോട് സി.ഐ: സി.കെ. സുധാകരന്‍', എസ്.ഐ: പി.വി. പവിത്രന്‍'എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

പാന്‍ മസാലകള്‍ വില്‍ക്കുന്നതായുള്ള'രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന്'ചൊവ്വാഴ്ച വൈകുന്നേരം ഇയാളുടെ കടയില്‍ പോലീസ് റെയ്ഡ് നടത്തുകയായിരുന്നു. ഹാന്‍സ് ് ഉള്‍പ്പെടെയുള്ള 2600 ഓളം പായ്ക്കറ്റ് പാന്‍ മസാലകള്‍ ഇയാളുടെ കടയില്‍ നിന്ന് പോലീസ് പിടിച്ചെടുത്തു. ഒന്നര മാസത്തിനിടയില്‍ രണ്ടാം തവണയാണ് മുഹമ്മദ് പാന്‍'മസാലകളുമായി പിടിയിലാകുന്നത്. കഴിഞ്ഞ ഏപ്രിലില്‍ സി.ഐയുടെ നേതൃത്വത്തില്‍ നൂറുകണക്കിന് പായ്ക്കറ്റ് പാന്‍'മസാലകള്‍ ഇയാളുടെ കടയില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. 

ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും വന്‍ തോതില്‍ വില്‍പന തുടരുകയായിരുന്നു. പത്തിരിട്ടി വരെ വില കൂട്ടിയാണ് ഇയാളുടെ വില്‍പന. റെയ്ഡിന് ശേഷം മുഹമ്മദിന്റെ‚ കട പോലീസ് അടച്ചുപൂട്ടിച്ചു. ഇയാളുടെ കടയുടെ ലൈസന്‍സ് റദ്ദാക്കാന്‍'നടുവില്‍ പഞ്ചായത്തിനോട് ആവശ്യപ്പെടുമെന്ന് സി.ഐ: സുധാകരന്‍ അറിയിച്ചു. മുഹമ്മദിനെ തളിപ്പററമ്പ് കോടതിയില്‍ ഹാജരാക്കി സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഗോപിനാഥ്, ഡ്രൈവര്‍ മുകുന്ദന്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur, Police, Rade, Arrested.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.