മുഹമ്മദ് യൂസഫ് എന്ന 32 കാരന്‍ സ്വന്തം ഭാര്യാമാതാവിനെ ലൈംഗികമായി ആക്രമിച്ച് കൊല്ലുകയായിരുന്നു. അടുത്ത മുറിയില്‍ മക്കളെ പൂട്ടിയിട്ടതിനു ശേഷമായിരുന്നു ഈ പിതാവിന്റെ ക്രൂരകൃത്രം. പോണ്‍ വീഡിയോകള്‍ക്ക് അടിമയാണ് ഇയാളെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
അമോവ് സ്റ്റിവന്‍സ് എന്ന 64 കാരിയാണ് വടക്ക് പടിഞ്ഞാറന്‍ ലണ്ടനിലെ നിയാസ്‌ഡെനിലെ മൃഗീയമായ രീതിയില്‍ കൊല്ലപ്പെട്ടത്. രക്തം വാര്‍ന്നാണ് ഇവര്‍ മരിച്ചത്. ഇവരെ യൂസഫ് ബലാല്‍സമഗം ചെയ്യുമ്പോള്‍ അയാളുടെ രണ്ട് ചെറിയ ആണ്‍കുട്ടികള്‍ അടുത്തമുറിയില്‍ മുത്തശ്ശിയുടെ നിലവിളിയും കേട്ട് നിസഹായരായി ഇരിപ്പുണ്ടായിരുന്നു. ഒരു ഹോം ന്‌ഴ്‌സാണ് പിന്നീട് ഇവരെ കസേരയില്‍ രക്തം വാര്‍ന്ന നിലയില്‍ അവശയായികണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഭാര്യാമാതാവിനെ താന്‍ കൊന്നിട്ടില്ലെന്നാണ് വിചാരണ വേളയില്‍ യാള്‍ പറഞ്ഞത്. എന്നാല്‍ സര്‍വ്വസമ്മതമായി ഇയാളെ കുറ്റക്കാരനന്ന് കോടതി കണ്ടെത്തുകയായിരുന്നു. യൂസഫിന്റെ ഭാര്യയും അമോവിന്റെ മകളുമായ മാര്‍ഗരറ്റ് സ്റ്റീവന്‍സ് വിധി പ്രസ്താവന കേട്ടത് കരഞ്ഞുകൊണ്ടാണ്. വിചാരിക്കാവുന്നതിലും വച്ച് ഏറ്റവും വേദനാജനകമായ മരണമാണ് ഇതെന്നാണ് ജഡ്ജി അഭിപ്രായപ്പെട്ടത്. ഇതുപോലെ ഒരു കേസ് താനിതുവരെ കണ്ടിട്ടില്ലെന്നും ജഡ്ജി നിക്കോളസ് ബ്രൗണ്‍ പറഞ്ഞു.
മുഹമ്മദ് യൂസഫിന്റെ ഫോണാണ് കേസ് തെളിയിക്കുന്നതിന് മുഖ്യ തെളിവായത്. അയാള്‍ ഇന്റര്‍നെറ്റില്‍ പോണ്‍ വീഡിയോകള്‍ തെരഞ്ഞിരുന്നതായി ഫോണില്‍ നിന്നും കംപ്യൂട്ടറില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ക്രൂരമായ ബലാല്‍സംഗങ്ങളും, കൂട്ട ബലാല്‍സംഗങ്ങളും, ബന്ധുക്കള്‍ തമ്മിലുള്ള രതിവൈകൃതങ്ങളുമായിരുന്നു അവയില്‍ മിക്കതും.
ഈ താല്‍പര്യങ്ങളാണ് ക്രൂരമായ ബലാല്‍സംഗത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. യൂസഫിന്റെ രണ്ട് കുട്ടികളും ഇയാള്‍ക്കെതിരെ മൊഴിനല്‍കിയിട്ടുണ്ട്. ജീവപര്യന്തം തടവാണ് ഇയാള്‍ക്ക് വിധിച്ചിരിക്കുന്ന ശിക്ഷ.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Rape, Worls


No comments:
Post a Comment