മുംബയ്: മുംബയിലെ അപാര്‍ട്ട്‌മെന്റില്‍ മാനഭംഗ ശ്രമത്തിനിടെ യുവ അഭിഭാഷകയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ കുറ്റക്കാരനാണെന്ന് സെഷന്‍സ് കോടതി കണ്ടെത്തി. ജമ്മു കാശ്മീര്‍ സ്വദേശിയും പല്ലവിയുടെ അപാര്‍ട്ട്‌മെന്റിലെ കാവല്‍ക്കാരനുമായ സജ്ജാദ് മൊഗുളിനെ(22)?യാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷ ജൂലായ് 3ന് പ്രഖ്യാപിക്കും. മാനഭംഗം, അതിക്രമിച്ചു കയറല്‍, കൊലപാതകം എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
2012 ആഗസ്റ്റ് ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഐ.എ.എസ് ഓഫീസറുടെ മകളായ പല്ലവി പുര്‍കായസ്തയെ വാദലയിലെ ഹിമാലയന്‍ ഹൈറ്റ്‌സ് അപാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് വദാല പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അടുത്ത ദിവസം തന്നെ സജ്ജാദിനെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു.
സംഭവദിവസം പല്ലവിയുടെ അപാര്‍ട്ട്‌മെന്റിലേക്കുള്ള വൈദ്യുത ബന്ധം സജാദ് വിച്ഛേദിച്ചു. തുടര്‍ന്ന് പല്ലവി ഇലക്ട്രീഷ്യന്റെ സഹായം തേടി. ജോലിക്കാരനൊപ്പം അപാര്‍ട്ട്‌മെന്റിലെത്തിയ സജാദ് വീടിന്റെ താക്കോല്‍ കൈവശമാക്കി. രാത്രി പല്ലവി ഉറങ്ങുന്ന സമയത്ത് ഫ്‌ളാറ്റില്‍ അതിക്രമിച്ചു കടക്കുകയും അവളെ മാനഭംഗപ്പെടുത്താനും ശ്രമിച്ചു. എന്നാല്‍ എതിര്‍ത്തതോടെ കത്തിയെടുത്ത് പല്ലവിയെ കുത്തിക്കൊന്ന ശേഷം സജാദ് രക്ഷപ്പെടുകയായിരുന്നു.
പല്ലവിയ്‌ക്കൊപ്പം താമസിക്കുകയായിരുന്ന പ്രതിശ്രുത വരന്‍ അവിക് സെന്‍സഗുപ്തയാണ് മൃതദേഹം കണ്ടതും പൊലീസില്‍ അറിയിച്ചതും. കേസിലെ 40 സാക്ഷികളില്‍ ഒരാളായ ഗുപ്ത കഴിഞ്ഞ വര്‍ഷം നവംബറില്‍ രോഗബാധിതനായി മരണപ്പെട്ടിരുന്നു.
keywords: Mumbai, Rape Attempt, Court, case, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
2012 ആഗസ്റ്റ് ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഐ.എ.എസ് ഓഫീസറുടെ മകളായ പല്ലവി പുര്‍കായസ്തയെ വാദലയിലെ ഹിമാലയന്‍ ഹൈറ്റ്‌സ് അപാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് വദാല പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അടുത്ത ദിവസം തന്നെ സജ്ജാദിനെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു.
സംഭവദിവസം പല്ലവിയുടെ അപാര്‍ട്ട്‌മെന്റിലേക്കുള്ള വൈദ്യുത ബന്ധം സജാദ് വിച്ഛേദിച്ചു. തുടര്‍ന്ന് പല്ലവി ഇലക്ട്രീഷ്യന്റെ സഹായം തേടി. ജോലിക്കാരനൊപ്പം അപാര്‍ട്ട്‌മെന്റിലെത്തിയ സജാദ് വീടിന്റെ താക്കോല്‍ കൈവശമാക്കി. രാത്രി പല്ലവി ഉറങ്ങുന്ന സമയത്ത് ഫ്‌ളാറ്റില്‍ അതിക്രമിച്ചു കടക്കുകയും അവളെ മാനഭംഗപ്പെടുത്താനും ശ്രമിച്ചു. എന്നാല്‍ എതിര്‍ത്തതോടെ കത്തിയെടുത്ത് പല്ലവിയെ കുത്തിക്കൊന്ന ശേഷം സജാദ് രക്ഷപ്പെടുകയായിരുന്നു.
പല്ലവിയ്‌ക്കൊപ്പം താമസിക്കുകയായിരുന്ന പ്രതിശ്രുത വരന്‍ അവിക് സെന്‍സഗുപ്തയാണ് മൃതദേഹം കണ്ടതും പൊലീസില്‍ അറിയിച്ചതും. കേസിലെ 40 സാക്ഷികളില്‍ ഒരാളായ ഗുപ്ത കഴിഞ്ഞ വര്‍ഷം നവംബറില്‍ രോഗബാധിതനായി മരണപ്പെട്ടിരുന്നു.
No comments:
Post a Comment