Latest News

ശ്രീശാന്ത് ബോളിവുഡ് ചിത്രത്തില്‍ നായകനാകുന്നു!

മുംബൈ: ഐപിഎല്‍ ഒത്തുകളി വിവാദത്തിനുശേഷം ക്രിക്കറ്റിനോട് വിട പറയേണ്ടി വന്ന ശ്രീശാന്ത് ഇപ്പോള്‍ ഡാന്‍സ് റിയാലിറ്റി ഷോ മത്സരത്തില്‍ പങ്കെടുക്കുകയാണ്. ശ്രീയുടെ ഭാഗ്യം തെളിഞ്ഞെന്നു പറയാമല്ലോ, താരത്തിനിപ്പോള്‍ ബോളിവുഡില്‍ നിന്നും അവസരങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു.

ശ്രീശാന്ത് ഒരു ഹിന്ദി പടത്തില്‍ നായകനായി അഭിനയിക്കുന്നുവെന്നാണ് ഇപ്പോഴത്തെ വാര്‍ത്ത. സഹോദര്‍ ദീപുശാന്താണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, തമിഴ് ചിത്രത്തിലും ശ്രീ നായകനാവുമത്രേ. കളേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ഝലക് ദിഖ്‌ലാജ എന്ന റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയാണ് ശ്രീശാന്ത്. ഒരു കുടുംബചിത്രമാണ് ശ്രീ അഭിനയിക്കുന്ന ബോളിവുഡ് സിനിമയെന്നും സൂചനയുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Sreesanth, Boollywood Movie.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.