Latest News

കണ്ണില്‍ മുളക്‌ പൊടി വിതറി 5 ലക്ഷം കൊള്ളയടിച്ച മൂന്നുപേര്‍ പിടിയില്‍

കാസര്‍കോട്‌: ബൈക്ക്‌ യാത്രികനെ തടഞ്ഞു നിര്‍ത്തി കണ്ണില്‍ മുളക്‌ പൊടി വിതറി അഞ്ച്‌ ലക്ഷം രൂപ കൊള്ളയടിച്ച കേസില്‍ മൂന്നുപേരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കാലിക്കടവ്‌ ഭീമനടിയിലെ ഒ.ടി.സമീര്‍ (25), ബദിയടുക്ക പെര്‍ളടുക്കയിലെ സിറാജുദ്ദീന്‍ (36), ചെങ്കളയിലെ അബ്ദുള്‍ ഹക്കീം (27) എന്നിവരാണ്‌ പിടിയിലായത്‌. 

നാനോ കാറില്‍ യാത്ര ചെയ്യുകയായിരുന്ന പ്രതികളെ കാസര്‍കോട്‌ സിഐ. ടി.ജേക്കബ്ബിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം തിങ്കളാഴ്‌ച രാവിലെ ചെര്‍ക്കളയില്‍ വെച്ചാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ബേവിഞ്ച സ്‌റ്റാര്‍ നഗറിലെ തെക്കില്‍ സ്വദേശി സി.എച്ച്‌. ജലീലിനെ തടഞ്ഞ്‌ നിര്‍ത്തി കണ്ണില്‍ മുളക്‌ പൊടി വിതറി അഞ്ച്‌ ലക്ഷം രൂപ കൊള്ളയടിച്ച കേസിലാണ്‌ അറസ്റ്റ്‌. കേസിലെ സൂത്രധാരന്‍ ഉപ്പളയിലെ ഫാറൂഖ്‌ ഒളിവിലാണ്‌.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Robbery, Police, Case, Arrested.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.