Latest News

നീലേശ്വരത്ത്‌ കെ എസ്‌ ആര്‍ ടി സി ബസ്സ്‌ ജീവനക്കാരും പോലീസ്‌ ഡ്രൈവറും ഏറ്റുമുട്ടി

നീലേശ്വരം: യാത്രാ നിരക്കിനെ ചൊല്ലി നീലേശ്വരത്ത്‌ കെഎസ്‌ആര്‍ടിസി ബസ്സ്‌ ജീവനക്കാരും പോലീസ്‌ വാഹന ഡ്രൈവറും തമ്മില്‍ സംഘട്ടനം. ഞായറാഴ്‌ച രാത്രിയാണ്‌ സംഭവം. ഏറ്റുമുട്ടലിലില്‍ പോലീസ്‌ ഡ്രൈവര്‍ പ്രദീപന്‍, കെ എസ്‌ ആര്‍ ടി സി ബസ്സ്‌ ഡ്രൈവര്‍ കെ വി പ്രകാശന്‍, കണ്ടക്‌ടര്‍ വിനോദ്‌ എന്നിവര്‍ക്ക്‌ പരിക്കേറ്റു.

പ്രദീപന്‍ നീലേശ്വരം ബസ്സ്‌ സ്റ്റാന്റിലേക്ക്‌ പോകുന്നതിനായി കെഎസ്‌ആര്‍ടിസി ബസ്സില്‍ കയറിയിരുന്നു. ടൗണ്‍ ടു ടൗണ്‍ ബസ്സായതിനാല്‍ മിനിമം യാത്രാനിരക്കായ 10 രൂപ കണ്ടക്‌ടര്‍ ആവശ്യപ്പെട്ടപ്പോള്‍ അമിത നിരക്കാണെന്ന്‌ പറഞ്ഞ്‌ പ്രദീപന്‍ പണം നല്‍കാതിരുന്നതിനെ ചൊല്ലി വാക്ക്‌ തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന്‌ സംഘട്ടനം നടക്കുകയുമായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Neleshwar

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.