Latest News

ബൈക്കിലെത്തിയ രണ്ടുപേര്‍ സ്ത്രീയുടെ മുക്കുപണ്ട മാല കവര്‍ന്നു

കാഞ്ഞങ്ങാട്‌: ബസ്സിറങ്ങി വീട്ടിലേക്ക്‌ നടന്നുപോവുകയായിരുന്ന കുടുംബശ്രീ പ്രവര്‍ത്തകയുടെ മുക്കുപണ്ടം സ്വര്‍ണ്ണമാണെന്ന്‌ കരുതി ബൈക്കിലെത്തിയ രണ്ടംഗ സംഘം തട്ടിയെടുത്ത്‌ കടന്നുകളഞ്ഞു. ഞായറാഴ്‌ച രാവിലെ 11 മണിയോടെയാണ്‌ സംഭവം.

ചാലിങ്കാല്‍ പാലക്കാലിലെ ചൗക്കറിന്റെ ഭാര്യയും ചാലിങ്കാല്‍ പുലരി കുടുംബശ്രീയുടെ പ്രവര്‍ത്തകയുമായ ഭാര്‍ഗ്ഗവിയുടെ (49) മാലയാണ്‌ അപഹരിക്കപ്പെട്ടത്‌. കാഞ്ഞങ്ങാട്ടുനിന്നും ബസ്സ്‌ കയറി ചാലിങ്കാല്‍ മൊട്ടയില്‍ ഇറങ്ങിയ ഭാര്‍ഗ്ഗവി ചെക്കിയാര്‍പ്പ്‌- മീങ്ങോംറോഡിലൂടെ നടന്നുപോകുമ്പോള്‍ എതിരെ ബൈക്കില്‍ വന്ന ഹെല്‍മറ്റ്‌ ധാരികളായ രണ്ട്‌ പേര്‍ ഭാര്‍ഗ്ഗവിയോട്‌ കുണിയയിലേക്കുള്ള വഴി ചോദിച്ചു. ഭാര്‍ഗ്ഗവി ദേശീയപാദതയിലേക്ക്‌ വിരല്‍ ചൂണ്ടി വഴി പറഞ്ഞുകൊടുക്കുന്നതിനിടെ ഇരുവരും സ്‌ത്രീയുടെ കഴുത്തിലുണ്ടായിരുന്നമാല പൊട്ടിച്ച്‌ സ്ഥലം വിടുകയായിരുന്നു. 

തട്ടിയെടുത്തത്‌ മുക്ക്‌ പണ്ടമായതിനാല്‍ ഭാര്‍ഗ്ഗവി ഇത്‌ സംബന്ധിച്ച്‌ പോലീസില്‍ പരാതി നല്‍കിയിട്ടില്ല. ജില്ല കേന്ദ്രീകരിച്ച്‌ സ്‌ത്രീകളുടെ സ്വര്‍ണ്ണമാല തട്ടിയെടുക്കുന്ന സംഘം രംഗത്തിറങ്ങിയത്‌ സ്‌ത്രീകളെ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്‌.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.