Latest News

കാമുകനൊപ്പം നാടുവിട്ട പെണ്‍കുട്ടിയെ തിരികെ കൊണ്ടുവരുന്നതിനിടെ പിതാവിനെ നാട്ടുകാര്‍ തടഞ്ഞുവച്ചു

ചെര്‍ക്കള: കാമുകനൊപ്പം നാടുവിട്ട മകളെ ബസ്സ്റ്റാന്റില്‍ കണ്ടെത്തി തിരികെ കൊണ്ടുവരുന്നതിനിടെ സംശയം തോന്നിയ നാട്ടുകാര്‍ പിതാവിനെ തടഞ്ഞുവച്ചത് സംഘഷത്തിനിടയാക്കി. 

അഴീക്കോട് ബോട്ടുപാലത്തെ 15 കാരിയുടെ പിതാവിനെ ചെര്‍ക്കള ബസ്സ്റ്റാന്റിലാണ് ആളുകള്‍ തടഞ്ഞുവച്ചത്. ഒടുവിണ്‍ വിദ്യാനഗര്‍ പോലീസെത്തി വസ്തുത ബോധ്യപ്പെടുത്തി പിതാവിനെ മോചിപ്പിക്കുകയും കമിതാക്കളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. 

പത്താംതരം വിദ്യാര്‍ത്ഥിനിയാണ് അയല്‍വാസിയായ ജലാലി(19)നൊപ്പം ശനിയാഴ്ച രാവിലെ നാടുവിട്ടത്. ഇരുവരും പ്രണയത്തിലായതിനാല്‍ ഒളിച്ചോടി വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ പിതാവ് വളപട്ടണം പോലീസില്‍ പരാതി നല്‍കി. ജലാല്‍ മകളെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിന്‍മേല്‍ കേസെടുത്ത് അന്വേഷണമാരംഭിച്ച പോലീസ് ജലാലിന്റെ മൊബൈണ്‍ ഫോണിന്റെ ടവര്‍ലൊക്കേഷന്‍ നോക്കി കാസര്‍കോട്ടെത്തി. കൂടെ പെണ്‍കുട്ടിയുടെ പിതാവ് ഉപ്പപ്പെടെയുള്ള ചില ബന്ധുക്കളുമുണ്ടായിരുന്നു. 

ചെര്‍ക്കള ബസ്സ്റ്റാന്റില്‍ പിതാവിനെ നിര്‍ത്തിയ പോലീസ് മററ് ബസ്‌സ്റ്റോപ്പുകളില്‍ മററ് ബന്ധുക്കളെ ഇറക്കാന്‍ പോയി. ഈ സമയം കമിതാക്കള്‍ ചെര്‍ക്കള ബസ്സ്റ്റാന്റില്‍ ബസിറങ്ങി. പിതാവ് പെണ്‍കുട്ടിയെ കയ്യോടെ പിടികൂടി നാട്ടിലേക്ക് തിരികെ കൊണ്ടുവരാന്‍ ബലപ്രയോഗം തുടങ്ങിയപ്പോള്‍ കണ്ടുനിന്നവര്‍ ഇടപെടുകയും വാക്കേററം സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു.

രണ്ട് ദിവസം മുമ്പ് ചെര്‍ക്കള മറെറാരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമുണ്ടായിരുന്നു. അതേ സംഭവത്തിന്റെ പതിപ്പാണിതെന്ന് തെററിദ്ധരിച്ച ചിലരാണ് പെണ്‍കുട്ടിയുടെ പിതാവിനെ തെററിദ്ധരിച്ചത്. സംഭവമറിഞ്ഞ് വിദ്യാനഗര്‍ പോലീസ് സ്ഥലത്തെത്തി അനുനയിപ്പിക്കുമ്പോഴേക്കും കേസന്വേഷിക്കുന്ന വളപട്ടണത്തെ പോലീസും സ്ഥലത്തെത്തി. 

വളപട്ടണം പോലീസ് കസ്റ്റഡിയിലെടുത്ത കമിതാക്കളെ നാട്ടിലെത്തിച്ച് കോടതിയില്‍ ഹാജരാക്കി. കോടതി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പമയച്ച് ജലാലിനെ ജാമ്യത്തില്‍ വിടുകയും ചെയ്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.