Latest News

പുത്തൂര്‍ ഷീല വധക്കേസിലെ മുഖ്യപ്രതി കനരാജിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി. പുത്തൂര്‍ ഷീല വധക്കേസിലെ മുഖ്യപ്രതി കനരാജിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കനകരാജ് ഹര്‍ജി നല്‍കിയിരുന്നത്. ജീവപര്യന്തം ശിക്ഷ കോടതി ശരിവച്ചു. വധശിക്ഷ ജീവപര്യന്തമായി കുറച്ചതില്‍ ദൈവത്തോട് നന്ദി പറയണം. ദൃക്സാക്ഷിയുടെ മൊഴി അവിശ്വസിക്കേണ്ട ആവശ്യമില്ലെന്നും കോടതി പറഞ്ഞു.

കനകരാജിന് വിചാരണക്കോടതി നല്‍കിയ ശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു. പുത്തൂര്‍ ഷീല വധം ആസൂത്രിതമായിരുന്നുവെന്നും കവര്‍ച്ചയും കൊലപാതകവും ലക്ഷ്യമിട്ടാണു പ്രതികളെത്തിയതെന്നും ആരോപിക്കുന്ന കുറ്റപത്രമാണ് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചത്. കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ഒന്നാം പ്രതി സമ്പത്ത് അടക്കമുള്ള മൂന്നു പ്രതികളാണു കൊലപാതകം ആസൂത്രണം ചെയ്തു നടപ്പാക്കിയതെന്നു ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.

പ്രതികളിലൊരാളായ മണികണ്ഠന്റെ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായിരുന്നു കൊലപാതകവും മോഷണവുമെന്ന് ആരോപിക്കുന്ന കുറ്റപത്രത്തില്‍ കൊലപാതകത്തലേന്ന് പുത്തൂരിലെ വീട്ടു പരിസരത്ത് പ്രതികള്‍ കറങ്ങി നടന്നിരുന്നുവെന്ന സാക്ഷിമൊഴികളും ഹാജരാക്കിയിരുന്നു. മനഃപൂര്‍വമായ നരഹത്യ, കൊലപാതകശ്രമം, കൊലപാതകശ്രമത്തോടുകൂടിയുള്ള കവര്‍ച്ച, ഭവനഭേദനം, തെളിവുനശിപ്പിക്കല്‍ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

പുത്തൂരിലെ സായൂജ്യം വീട്ടില്‍ 2010 മാര്‍ച്ച് 23 നാണ് ഷീല കഴുത്തറുത്തു കൊല്ലപ്പെട്ടത്. ദിവസങ്ങള്‍ക്കുള്ളില്‍ സംഭവത്തിലെ പ്രതികളെ പൊലീസ് അറസ്റ്റുചെയ്തെങ്കിലും മുഖ്യ പ്രതി സമ്പത്ത് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു. കനകരാജ്, മണികണ്ഠന്‍ എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍.

Keywords: Court Order, Delhi, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.