Latest News

ബൈക്ക് വോളിബോള്‍ കോര്‍ട്ട് വലയില്‍ കുടുങ്ങി കുഴിയിലേക്ക് മറിഞ്ഞു: പതിനെട്ടുകാരന് ഗുരുതരം

നീലേശ്വരം: എതിരെ വരികയായിരുന്ന മിനിലോറിയില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച ബൈക്ക് റോഡരികിലെ വോളിബോള്‍ കോര്‍ട്ട് വലയില്‍ കുടുങ്ങി കുഴിയിലേക്ക് മറിഞ്ഞു.

ശനിയാഴ്ച രാവിലെ 6.30 മണിയോടെ കരിന്തളം കൊല്ലമ്പാറയിലാണ് അപകടം. കരിന്തളം വാളൂരിലെ നിധിന്‍ വര്‍ഗ്ഗീസിനാണ്(18) അപകടത്തില്‍ പരിക്കേറ്റത്. കൊല്ലം പാറ ക്ഷീരോല്‍പാദക സഹകരണ സംഘത്തിലേക്കുള്ള പാലുംകൊണ്ടു ബൈക്കില്‍ പോവുകയായിരുന്നു നിധിന്‍.
ചിരട്ടകളുമായി അമിത വേഗതയില്‍ വരികയായിരുന്ന മിനി ലോറിയില്‍ ഇടിക്കാതിരിക്കാന്‍ നിധിന്‍ ബൈക്ക് വെട്ടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് റോഡരികിലെ വോളിബോള്‍ കളിസ്ഥലത്തെ കോര്‍ട്ട് വലയില്‍ ബൈക്ക് കുടുങ്ങുകയും തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയുമായിരുന്നു. നിധിനെ ഉടന്‍ തന്നെ നീലേശ്വരം തേജസ്വിനി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.