കാഞ്ഞങ്ങാട്: ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയതിന് പിറ്റേദിവസം വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മുളിയാര്‍ സ്വദേശി മരിച്ചു. വട്ടംതട്ടയിലെ അച്യുതന്റെ മകന് വിവേക് കുമാര്‍ (24) ആണ് മരിച്ചത്.
കാഞ്ഞങ്ങാട് ടി.ബി റോഡ് ജംഗ്ഷനില്‍ ശനിയാഴ്ച വൈകിട്ടാണ് അപകടം. ബന്ധുവും മുന്നാട് പീപ്പിള്‍സ് കോളേജ് വിദ്യാര്‍ത്ഥിയുമായ കുറ്റിക്കോല്‍ പനക്കുളത്തെ രഞ്ജിന് ദാസിനൊപ്പം ബൈക്കില്‍ പോകുമ്പോഴാണ് അപകടം.
കാഞ്ഞങ്ങാട് ടി.ബി റോഡ് ജംഗ്ഷനില്‍ ശനിയാഴ്ച വൈകിട്ടാണ് അപകടം. ബന്ധുവും മുന്നാട് പീപ്പിള്‍സ് കോളേജ് വിദ്യാര്‍ത്ഥിയുമായ കുറ്റിക്കോല്‍ പനക്കുളത്തെ രഞ്ജിന് ദാസിനൊപ്പം ബൈക്കില്‍ പോകുമ്പോഴാണ് അപകടം.
ബൈക്ക് കെ.എസ്.ആര്.ടി.സി ബസുമായി കൂട്ടിയിടിച്ചാണ് അപകടം. ബസിടിച്ച് ഇരുവരും തെറിച്ച് ഡിവൈഡറിലേക്ക് വീഴുകയായിരുന്നു. രഞ്ജിന്ദാസാണ് ബൈക്കോടിച്ചത്. മംഗലാപുരം കെ.എം.സി.സിയില്‍ ചികിത്സയിലായിരുന്ന വിവേക് തിങ്കളിഴ്ച രാത്രിയാണ് മരിച്ചത്.
രഞ്ജിന് ദാസിന് പരിക്കേറ്റിരുന്നു. വെള്ളിയാഴ്ചയാണ് വിവേക് കുമാര്‍ നാട്ടിലെത്തിയത്. അമ്മ: ജനക. സഹോദരി: ബബിത.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment