ചിറയിന്‍കീഴ്: വിദേശത്തു നിന്ന് അവധിക്കു നാട്ടിലെത്തിയ യുവതി, എയര്‍പോര്‍ട്ടില്‍ നിന്നു ഭര്‍ത്താവിനോടൊപ്പം കാറില്‍ വീട്ടിലേക്കു പോകുന്നതിനിടെ കടയ്ക്കാവൂര്‍ റയില്‍വേ സ്റ്റേഷനടുത്തു കാറിനു മുകളില്‍ വന്‍മരം ഒടിഞ്ഞുവീണു തല്‍ക്ഷണം മരിച്ചു.
വക്കം ഇറങ്ങുകടവ് തിട്ടയില്‍ വീട്ടില്‍ മണിയന്റെ മകള്‍ മായ(24) യാണ് അതിദാരുണമായി മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് കടയ്ക്കാവൂര്‍ നിലയ്ക്കാമുക്ക് ചരുവിള വീട്ടില്‍ മനുകുമാറി (30)നെ ഗുരുതരമായ പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാവിലെ ഏഴു മണിയോടെയാണു നാടിനെ നടുക്കിയ ദുരന്തം. സിംഗപ്പൂരില്‍ നിന്നു പുലര്‍ച്ചെ തിരുവനന്തപുരം എയര്‍പോര്‍ട്ടിലെത്തിയ മായയെ കയറ്റി മനുകുമാര്‍ കടയ്ക്കാവൂര്‍ റയില്‍വേ സ്റ്റേഷനു പിന്‍ഭാഗത്തുകൂടിയുള്ള എളുപ്പവഴിയേ മായയുടെ വീട്ടിലേക്കു പോകവെയാണ് അപകടത്തില്‍പ്പെട്ടത്.

മരത്തിന്റെ ശിഖരമൊടിയുന്ന വന്‍ശബ്ദം കേട്ടു മനുകുമാര്‍ പെട്ടെന്നു കാര്‍ നിര്‍ത്തുമ്പോഴേക്കും മരക്കൊമ്പ് കാറിനു മുകളില്‍ പതിച്ചു. വലിയ മരക്കൊമ്പായിരുന്നതിനാല്‍ സ്ഥലത്തുണ്ടായിരുന്നവര്‍ക്കു നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളു. കടയ്ക്കാവൂര്‍ പൊലീസും ആറ്റിങ്ങല്‍ ഫയര്‍ഫോഴ്സും ഒന്നര മണിക്കൂറിലേറെ പ്രയത്നിച്ചാണ് ഇരുവരെയും പുറത്തെടുത്തത്.
വാടകയ്ക്കെടുത്തിരുന്ന ഐ10 കാര്‍ പൂര്‍ണമായി തകര്‍ന്നു. കാര്‍ വെട്ടിപ്പൊളിച്ചാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്. മായയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു കൈമാറി. മക്കള്‍: മന്യ, മാനസ.
വാടകയ്ക്കെടുത്തിരുന്ന ഐ10 കാര്‍ പൂര്‍ണമായി തകര്‍ന്നു. കാര്‍ വെട്ടിപ്പൊളിച്ചാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്. മായയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു കൈമാറി. മക്കള്‍: മന്യ, മാനസ.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment