Latest News

മകള്‍ തൂങ്ങി മരിച്ചത് കണ്ട് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം: മകള്‍ തൂങ്ങി മരിച്ചത് കണ്ട് അമ്മ കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച്‌ ആശുപത്രിയിലായി. കണ്ണമ്മൂല വെട്ടുവിള ലെയ്ന്‍ ഹൗസ് നമ്പര്‍ 20 ല്‍ നന്ദിത (16) വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത് കണ്ടാണ് അമ്മ കുഞ്ഞുമോള്‍ (35) ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 

ചൊവ്വാഴ്ച രാവിലെയാണ് സംഭവം. തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു നന്ദിതയെന്ന് അച്ഛന്‍ മണിക്കുട്ടന്‍ പറഞ്ഞു. രാവിലെയായിട്ടും മകള്‍ ഉണരാത്തതിനാല്‍ വാതില്‍ തട്ടി വിളിച്ചു. എന്നിട്ടും തുറക്കാതായപ്പോള്‍ വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴായിരുന്നു നന്ദിത തൂങ്ങി നില്ക്കുന്നത് കണ്ടത്. ഇത് കണ്ട അമ്മ ഉടനേ കത്തിയെടുത്ത് ഞരമ്പ് മുറിക്കുകയായിരുന്നു. കുഞ്ഞുമോളെ മെഡിക്കല്‍കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. ഇവരുടെ നില ഗുരുതരമല്ല.

നന്ദിതയുടെ മൃതദേഹം മെഡിക്കല്‍കോളേജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ചൊവ്വാഴ്ച് പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കും. മണിക്കുട്ടന്‍ കുഞ്ഞുമോള്‍ ദമ്പതികളുടെ ഏകമകളായ നന്ദിത പത്താം ക്ലാസ് കഴിഞ്ഞ് പ്‌ളസ് ടു വിന് പ്രവേശനം കാത്തിരിക്കുകയായിരുന്നു. ആത്മഹത്യയുടെ കാരണം അറിവായിട്ടില്ല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, suicide, Suicide Attempt, Hospital.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.