ബാംഗ്ലൂര്‍: നാലു വര്‍ഷത്തെ വിചാരണത്തടവിനുശേഷം പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനി ജയില്‍മോചിതനായി. രാത്രി 7.45 ഓടെയാണ് ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് മഅദനി പുറത്തിറങ്ങിയത്. ജയില്‍മോചിതനായ മഅദനിയെ ബാംഗ്ലൂര്‍ സൗഖ്യ ആസ്പത്രിയിലേയ്ക്കാണ് ചികിത്സയ്ക്ക് കൊണ്ടുപോയത്. കനത്ത പോലീസ് സുരക്ഷയിലാണ് മഅദനിയെ ആസ്പത്രിയിലേയ്ക്ക് കൊണ്ടുപോയത്.
മഅദനിയെ സ്വീകരിക്കാന്‍ കുടുംബാംഗങ്ങളും പി.ഡി.പി. നേതാക്കളും പരപ്പന അഗ്രഹാര ജയിലില്‍ എത്തിയിരുന്നു.
സ്വതന്ത്ര ചികിത്സയ്ക്കായി സുപ്രീം കോടതി ഒരു മാസത്തെ ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് മഅദനി ജയില്‍മോചിതനായത്. ഒരു ദിവസം മുഴുവന്‍ നീണ്ടുനിന്ന ആശങ്കകള്‍ക്കൊടുവിലാണ് മഅദനി രാത്രിയോടെ ജയില്‍മോചിതനായത്. സാങ്കേതിക തടസ്സങ്ങള്‍ കാരണം മഅദനിയെ ഇന്ന് മോചിപ്പിച്ചേക്കില്ലെന്ന ആശങ്ക ഉണ്ടായിരുന്നു.
മഅദനിക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് പരപ്പന അഗ്രഹാര ജയിലിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന പ്രതേക കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടെങ്കിലും ബാംഗ്ലൂര്‍, കോയമ്പത്തൂര്‍, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലെ കോടതികളില്‍ മഅദനിക്കെതിരെ ഉള്ള പ്രൊഡക്ഷന്‍ വാറണ്ടുകളാണ് മോചനം വൈകിപ്പിച്ചത്. ഇത് പിന്നീട് പരിഹരിച്ചശേഷമാണ് ജയില്‍ മോചനത്തിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.
ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ വിചാരണത്തടവുകാരനായി കഴിയുന്ന മഅദനിക്ക് വര്‍ഷങ്ങള്‍ നീണ്ടുനിന്ന നിയമ പോരാട്ടത്തിനൊടുവിലാണ് ജാമ്യം ലഭിച്ചത്.
കോടതിയില്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്ന് മഅദനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിശുദ്ധ റംസാന്‍ മാസത്തില്‍ ജാമ്യം കിട്ടിയതില്‍ അതിയായ സന്തോഷമുണ്ടെന്നും ഇതിന് ദൈവത്തോട് നന്ദിയുണ്ടെന്നും മഅദനി പറഞ്ഞു. കണ്ണിന്റെ വെളിച്ചം കുറഞ്ഞെങ്കിലും നീതിയുടെ വെളിച്ചം ഉദിച്ചു തുടങ്ങിയത് സന്തോഷം തരുന്ന കാര്യമാണ്. കേരളത്തില്‍ വരിക എന്നതാണ് എന്റെ ഏറ്റവും വലിയ ആഹ്രഹം-മഅദനി പറഞ്ഞു.

Keywords: Banglore, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment