Latest News

അതിഞ്ഞാല്‍ സ്വദേശി കുവൈത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് മരിച്ചു. കാഞ്ഞങ്ങാട് അതിഞ്ഞാല്‍ ചേരക്കാടത്ത് പരേതനായ കുഞ്ഞബ്ദുല്ലയുടെ മകന്‍ റിയാസ് (33) ആണ് മരിച്ചത്.

കുവൈത്തില്‍ സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. പെരുന്നാളിനു മുമ്പ് നാട്ടിലേക്കു പോകാന്‍ ഒരുങ്ങുന്നതിനിടെയാണ് മരണം.

മാതാവ്: ഖദീജ. ഭാര്യ: സാബിറ. മൂന്ന് വയസുള്ള മകളുണ്ട്. സഹോദരങ്ങള്‍: മുഹമ്മദ്കുഞ്ഞി (ദുബൈ), ഫൈസല്‍, അഹമ്മദ്, നൗഷാദ് (ദുബൈ), നാസര്‍ (കുവൈത്ത്). 

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.