കരിപ്പൂര്‍: പാല്‍പ്പൊടിടിന്നില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച രണ്ട് കിലോസ്വര്‍ണം കോഴിക്കോട് വിമാനത്താവള കസ്റ്റംസ് വിഭാഗം പിടികൂടി.
ദുബായില്‍നിന്നുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ എത്തിയ കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി ഇ. സനിദിന്റെ (25) ബാഗേജില്‍നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്.
രണ്ട് പാല്‍പ്പൊടി ടിന്നുകളില്‍ നേര്‍ത്ത പ്ലേറ്റ് രൂപത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. എക്‌സ്‌റേ പരിശോധനയില്‍ സംശയംതോന്നി തുറന്നുപരിശോധിച്ചപ്പോഴാണ് കണ്ടെത്തിയത്. ഓരോ തകിടും ഓരോ കിലോവീതം തൂക്കമുള്ളവയായിരുന്നു. പിടിച്ചെടുത്ത സ്വര്‍ണത്തിന് 57 ലക്ഷം രൂപ വിലവരും. മൂന്നുമാസത്തിനിടെ കോഴിക്കോട്ട് മാത്രം പിടികൂടിയ സ്വര്‍ണം ഇതോടെ 52 കിലോയായി. 12.57 കോടി രൂപയുടെ കള്ളക്കടത്താണ് ഈകാലയളവില്‍ പിടികൂടിയത്.
കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ശ്യാംസുന്ദറിന്റെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ ജി. ബാലഗോപാല്‍, പി. ഗിരീഷ്ബാബു, ഇന്റലിജന്‍സ് ഓഫീസര്‍മാരായ പി. ദിനേശ്ബാബു, അഭിജിത്ത് ഗുപ്ത, കൗസ്തുഭകുമാര്‍, അഭിജിത്ത് സിങ് എന്നിവരടങ്ങുന്ന സംഘമാണ് സ്വര്‍ണം പിടികൂടിയത്.
Keywords: Calicut, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ദുബായില്‍നിന്നുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ എത്തിയ കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി ഇ. സനിദിന്റെ (25) ബാഗേജില്‍നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്.
രണ്ട് പാല്‍പ്പൊടി ടിന്നുകളില്‍ നേര്‍ത്ത പ്ലേറ്റ് രൂപത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. എക്‌സ്‌റേ പരിശോധനയില്‍ സംശയംതോന്നി തുറന്നുപരിശോധിച്ചപ്പോഴാണ് കണ്ടെത്തിയത്. ഓരോ തകിടും ഓരോ കിലോവീതം തൂക്കമുള്ളവയായിരുന്നു. പിടിച്ചെടുത്ത സ്വര്‍ണത്തിന് 57 ലക്ഷം രൂപ വിലവരും. മൂന്നുമാസത്തിനിടെ കോഴിക്കോട്ട് മാത്രം പിടികൂടിയ സ്വര്‍ണം ഇതോടെ 52 കിലോയായി. 12.57 കോടി രൂപയുടെ കള്ളക്കടത്താണ് ഈകാലയളവില്‍ പിടികൂടിയത്.
കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ശ്യാംസുന്ദറിന്റെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ ജി. ബാലഗോപാല്‍, പി. ഗിരീഷ്ബാബു, ഇന്റലിജന്‍സ് ഓഫീസര്‍മാരായ പി. ദിനേശ്ബാബു, അഭിജിത്ത് ഗുപ്ത, കൗസ്തുഭകുമാര്‍, അഭിജിത്ത് സിങ് എന്നിവരടങ്ങുന്ന സംഘമാണ് സ്വര്‍ണം പിടികൂടിയത്.
No comments:
Post a Comment