തൊടുപുഴ: ‘ഷഫീഖ് എന്‍െറ നാലാമത്തെ മകനാണ്. അതുകൊണ്ടാണ് കുടുംബത്തോടൊപ്പം ഇവനെ കാണാനത്തെിയത്’- മന്ത്രി എം.കെ. മുനീര്‍ പറഞ്ഞു.
ഷഫീഖിനെ അല്‍-അസ്ഹര്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിക്ക് കൈമാറുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വേദിയില്‍ ഇരിക്കുമ്പോള്‍ ഒരു രാജാവിന്‍െറ ഭാവമാണ് ഷഫീഖിനെന്ന് അദ്ദേഹം പറഞ്ഞു.
ഷഫീഖിനെ അല്‍-അസ്ഹര്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിക്ക് കൈമാറുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വേദിയില്‍ ഇരിക്കുമ്പോള്‍ ഒരു രാജാവിന്‍െറ ഭാവമാണ് ഷഫീഖിനെന്ന് അദ്ദേഹം പറഞ്ഞു.
യഥാര്‍ഥത്തില്‍ ഷഫീഖ് ഒരു രാജാവുതന്നെയാണ്. കാരണം സമൂഹത്തിലെ തിന്മകള്‍ക്കെതിരായ പോരാട്ടത്തില്‍ വിജയിച്ചാണ് അവന്‍െറ വരവ്. വളര്‍ന്നുവരുമ്പോള്‍ ഷഫീഖ് സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ക്കെതിരെ പോരാടുമെന്ന് തനിക്കുറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുനീറിന്‍െറ ഭാര്യ നഫീസ വിനീത, മക്കളായ മുഹമ്മദ് മുഫ്ലിദ്, മുഹമ്മദ് മിന്നാഹ്, ആമിന ഫാത്തിമ എന്നിവര്‍ വേദിയിലുണ്ടായിരുന്നു.
മുനീറിന്‍െറ ഭാര്യ നഫീസ വിനീത, മക്കളായ മുഹമ്മദ് മുഫ്ലിദ്, മുഹമ്മദ് മിന്നാഹ്, ആമിന ഫാത്തിമ എന്നിവര്‍ വേദിയിലുണ്ടായിരുന്നു.
മുനീര്‍ വാത്സല്യത്തോടെ കുട്ടിയെ ചേര്‍ത്തുപിടിച്ച് ചുംബിച്ചു. പിന്നീട് കുശലങ്ങള്‍ ആരാഞ്ഞു. ഷഫീഖ് എന്തൊക്കെയോ മുനീറിനോടും പറഞ്ഞു.
ഇതിനിടെ, മകള്‍ ഏഴ് വയസ്സുകാരി ആമിന ഫാത്തിമ ആനക്കുട്ടിയുടെ കളിപ്പാട്ടവുമായി ഷഫീഖിനടുത്തത്തെി.
ഇതിനിടെ, മകള്‍ ഏഴ് വയസ്സുകാരി ആമിന ഫാത്തിമ ആനക്കുട്ടിയുടെ കളിപ്പാട്ടവുമായി ഷഫീഖിനടുത്തത്തെി.
തുടര്‍ന്ന് കുടുംബാംഗങ്ങളോടൊപ്പം ഷഫീഖിനായി ഒരുക്കിയ മുറിയും കണ്ട് പെരുന്നാള്‍ സമ്മാനവും നല്‍കിയാണ് മുനീര്‍ മടങ്ങിയത്.
ആറുമാസം മുമ്പ് ചെറുതോണിയില്‍ സ്വധര്‍ ഷെല്‍ട്ടര്‍ ഹോമിലും ഷഫീഖിനെ സന്ദര്‍ശിക്കാന്‍ മുനീര്‍ എത്തിയിരുന്നു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment