കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് 2014 ജൂണ്‍ 7,8 തിയ്യതികളില്‍ നടത്തിയ പൊതുപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 93.87 ശതമാനമാണ് വിജയം. കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണ്ണാടക, മഹാരാഷ്ട്ര, ലക്ഷദ്വീപ്, അന്തമാന്‍, യു.എ.ഇ, ഒമാന്‍, ബഹ്‌റൈന്‍, മലേഷ്യ, സഊദി അറേബ്യ എന്നിവിടങ്ങളിലായി 9389 മദ്രസകളിലാണ് 5,7,10,+2 ക്ലാസുകളില്‍ പൊതുപരീക്ഷ നടന്നത്. രജിസ്റ്റര്‍ ചെയ്ത 2,24,007 പേരില്‍ 2,16,379 പേരാണ് പരീക്ഷക്കിരുന്നത്.
ഇതില്‍ 2,03,125 പേര്‍ വിജയിച്ചതായി സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍, മാനേജര്‍ പിണങ്ങോട് അബൂബക്കര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.അഞ്ചാം തരത്തില്‍ മലപ്പുറം ചെറുകര റെയ്ഞ്ച് പള്ളിപ്പടി ഹയാത്തുല്‍ ഇസ്‌ലാം മദ്രസയിലെ റിന്‍ഷാന പി ബശീറിനാണ് ഒന്നാം റാങ്ക്.
ഏഴാം തരത്തില്‍ മലപ്പുറം പൂക്കോട്ടൂര്‍ റെയ്ഞ്ച് മുണ്ടിതൊടി ബാബുല്‍ ഉലൂം മദ്രസയിലെ നസീബ കെ.പിയും പത്താം തരത്തില്‍ മലപ്പുറം പുഴക്കാട്ടിരി റെയ്ഞ്ച് ചെരക്കാപറമ്പ്-കല്ലിങ്ങല്‍ മിഫ്താഹുല്‍ ഉലൂം മദ്രസയിലെ ശിഫാ ശെറിന്‍ സി.കെയും പ്ലസ്ടു പരീക്ഷയില്‍ കോഴിക്കോട് പന്നിയങ്കര റെയ്ഞ്ച് ചക്കുംകടവ് ഖുവ്വത്തുല്‍ ഇസ്‌ലാം മദ്രസയിലെ ജുവൈരിയ്യ എന്‍.വിയും ഒന്നാം റാങ്ക് കരസ്ഥമാക്കി.
റാങ്ക് ജേതാക്കള്‍ക്കും അവരുടെ അധ്യാപകര്‍ക്കും ക്യാഷ് അവാര്‍ഡുകള്‍ നല്‍കും. പരീക്ഷാ ഫലം www.samastha.info, www.result.samastha.info എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും.

Keywords: Samatha Result, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment