കരുനാഗപ്പള്ളി: ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതകളോ മദ്രസ വിദ്യാഭ്യാസമോ നേടാതിരുന്ന മുഹമ്മദ് സിറാജ് ആണു ചില പ്രാര്‍ഥനകള്‍ മാത്രം പഠിച്ചു സിദ്ധന്‍ ചമഞ്ഞു മന്ത്രവാദ ചികില്‍സയിലൂടെ നൂറുകണക്കിനാളുകളെ കബളിപ്പിച്ചത്. മന്ത്രവാദത്തിനിടെ നടത്തിയ ക്രൂരമായ മര്‍ദനത്തിനിടയില്‍ തഴവ വട്ടപറമ്പ് കണ്ണങ്കര കുറ്റിയില്‍ വീട്ടില്‍ ഹസീന (27) മരിച്ചതോടെയാണ് ഇയാളുടെ തനിനിറം പുറത്തായത്.
സിറാജ് പന്തളം ഐടിഐയില്‍ പഠനം നടത്തിയ ശേഷം ഗള്‍ഫില്‍ പോയി. മൂന്നു വര്‍ഷത്തിനു ശേഷം മടങ്ങിയെത്തി. തുടര്‍ന്നു വീടിനോടു ചേര്‍ന്നു ഷെഡ് നിര്‍മിച്ചു മതകര്‍മങ്ങള്‍ നടത്തിത്തുടങ്ങി. ഇതിനിടെ രണ്ടു വിവാഹം കഴിച്ചു. ഇയാള്‍ക്ക് ഏഴു കുട്ടികളുമുണ്ട്.
2003ല്‍ ഒന്നില്‍ കൂടുതല്‍ പാസ്‌പോര്‍ട്ട് കരസ്ഥമാക്കിയതിന് അടൂര്‍ പൊലീസ് സ്‌റ്റേഷനില്‍ ഒരു കേസും വര്‍ഗീയ വിദ്വേഷം വളര്‍ത്തിയതിനു നൂറനാട്, മാവേലിക്കര പൊലീസ് സ്‌റ്റേഷനുകളില്‍ നാലു കേസുകളും ഗുരുമന്ദിരങ്ങള്‍ അടിച്ചു തകര്‍ത്തതിനു കരുനാഗപ്പള്ളി, നൂറനാട് പൊലീസ് സ്‌റ്റേഷനുകളില്‍ ഓരോ കേസുകളുമുണ്ട്. ആദിക്കാട്ടുകുളങ്ങരയില്‍ സിറാജ് യത്തിംഖാനയും നടത്തി വന്നിരുന്നു. ക്രിമിനല്‍ കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്ന് യത്തീംഖാന നാട്ടുകാര്‍ പൂട്ടിച്ചിരുന്നു.
മന്ത്രവാദരംഗത്തെ ഇയാളുടെ വിശ്വാസ്യത ഉറപ്പിക്കാനും സിദ്ധപരിവേഷം നല്‍കാനും ജില്ലയിലും ജില്ലയ്ക്കു പുറത്തുമായി ഒട്ടേറെ ഏജന്റുമാര്‍ ഉണ്ടായിരുന്നു. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ വിവിധ ഭാഗങ്ങളിലായി ഇരുനൂറോളം വീടുകളിലാണ് ഇയാള്‍ മന്ത്രവാദ ചികില്‍സ നടത്തിയിരുന്നത്. വന്‍തുകയും ഈടാക്കിയിരുന്നു. കമ്മിഷന്‍ ഏജന്റുമാര്‍ക്കു നല്‍കും.
അര്‍ധരാത്രി വീടുകളില്‍ എത്തിയായിരുന്നു മന്ത്രവാദ ചികില്‍സ. മിക്ക വീടുകളിലും മന്ത്രവാദത്തിനു വിധേയരായവര്‍ക്കു പിന്നീട് പല അസുഖങ്ങളും ഉണ്ടായെങ്കിലും മാനക്കേട് ഓര്‍ത്ത് ആരും പുറത്തുപറഞ്ഞില്ല. ജിന്നുകളെ ആവാഹിക്കാനെന്നു പറഞ്ഞു ക്രൂരമര്‍ദനമുറകള്‍ പ്രയോഗിക്കുന്നതായിരുന്നു ഇയാളുടെ രീതി. വീടിനോടു ചേര്‍ന്ന് അറബി മാസത്തിലെ എല്ലാ പതിനൊന്നാം ദിവസവും പ്രത്യേക രീതിയിലുള്ള മന്ത്രവാദം നടത്തിയിരുന്നു.
സഹായി അബ്ദുല്‍ കബീര്‍ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണു ഹസീനയെ മന്ത്രവാദ ചികില്‍സകള്‍ക്കു വിധേയമാക്കിയത്. ആറു മാസമായി അര്‍ധരാത്രി ഹസീനയുടെ വീട്ടിലെത്തി ചികില്‍സ നടത്തിവരികയായിരുന്നു. ഹസീനയില്‍ ഒട്ടേറെ ജിന്നുകള്‍ കയറിക്കൂടിയിരിക്കുന്നുവെന്നു വിശ്വസിപ്പിച്ചായിരുന്നു ചികില്‍സ.
ഹസീനയുടേതു സ്വാഭാവിക മരണമായി എല്ലാവരും ആദ്യം കരുതി. സിറ്റി പൊലീസ് കമ്മിഷണര്‍ ദേബേഷ് കുമാര്‍ ബഹ്‌റയ്ക്കു രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്നു പൊലീസ് നടത്തിയ ഇടപെടലുകളാണു വഴിത്തിരിവായത്.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന കണ്ടെത്തലിനുശേഷം അസി. പൊലീസ് കമ്മിഷണര്‍ ദേവമനോഹര്‍, സിഐ കെ.എ. വിദ്യാധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ എസ്‌ഐമാരായ രമേഷ്, രാജശേഖരന്‍ പിള്ള, എഎസ്‌ഐ ശശികുമാര്‍, എസ്‌സിപിഒമാരായ പ്രസന്നകുമാര്‍, ജയകുമാര്‍, എം.എസ്. നാഥ്, മദന്‍, അനില്‍ എന്നിവര്‍ നടത്തിയ അന്വേഷണം മന്ത്രവാദി ഉള്‍പ്പെടെയുള്ളവരെ വേഗത്തില്‍ കുടുക്കി.
സിറാജുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരെക്കുറിച്ചും ഇയാളെ രക്ഷപ്പെടാന്‍ സഹായിച്ചവരെക്കുറിച്ചും കൂടുതല്‍ അന്വേഷണം നടത്തുമെന്നു പൊലീസ് പറഞ്ഞു. സിറാജ് അറസ്റ്റിലായതറിഞ്ഞു പൊലീസ് സ്‌റ്റേഷനു മുന്നില്‍ ഉച്ചമുതല്‍ വന്‍ ജനത്തിരക്കായിരുന്നു. തടിച്ചുകൂടിയവര്‍ ഇയാള്‍ക്കെതിരെ രോഷപ്രകടനം നടത്തുന്നുണ്ടായിരുന്നു. ദേശീയപാതയില്‍ ഏറെനേരം ഗതാഗതക്കുരുക്കിനും ഇതു കാരണമായി.

Keywords: Kollam, Kerala, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment